കൊച്ചി കപ്പൽശാലയുടെ ഓഹരിവിലയിൽ കുതിപ്പ്
കൊച്ചി: കൊച്ചി കപ്പൽശാലയുടെ ഓഹരികളിൽ വൻ കുതിച്ചുചാട്ടം. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 150-160 രൂപയോളമാണ് വർധനവുണ്ടായത്. യൂറോപ്പിൽനിന്നുൾപ്പെടെ വലിയ ഓർഡറുകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കപ്പൽശാലയുടെ ഓഹരിവിലയിൽ മുന്നേറ്റമുണ്ടായതെന്നാണ് സൂചന. ഹൈബ്രിഡ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന സർവീസ് ഓപ്പറേഷൻ വെസൽ രൂപകല്പന ചെയ്യുന്നതിനും നിർമിക്കുന്നതിനുമുള്ള വലിയ കരാർ കൊച്ചി കപ്പൽശാലയ്ക്കു ലഭിച്ചിരുന്നു. ആയിരം കോടിയിലധികം രൂപയുടെ ഓർഡർ യൂറോപ്പിൽനിന്നാണ് കന്പനിക്കു ലഭിച്ചത്. മൂന്നു വർഷം കൊണ്ടു പൂർത്തിയാക്കേണ്ട ഓർഡറാണ് ഒടുവിൽ ലഭിച്ചിട്ടുള്ളത്. 1195 രൂപയായിരുന്ന ഷിപ്പ് യാർഡ് ഓഹരിയുടെ വില 1343 ആയി ഉയർന്നിട്ടുണ്ട്. യൂറോപ്പിൽ നിന്നുള്ള ഓർഡറിന്റെ വിശദാംശങ്ങൾ കപ്പൽശാല സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു. തുടർന്നാണ് കപ്പൽശാലയുടെ ഓഹരികളുടെ വിലയിൽ വർധനവുണ്ടായത്.

Source link