വനിതകൾക്ക് മാത്രം പുതിയ സേവിംഗ്സ് അക്കൗണ്ടുമായി കനറാ ബാങ്ക്. മൂന്നുലക്ഷം രൂപ മുതൽ 10 ലക്ഷം വരെ കാൻസർ കവറേജും 26 ലക്ഷത്തിന്റെ ആക്സിഡന്റ് ഇൻഷ്വറൻസ് ഉൾപ്പെടെയുള്ള പ്രത്യേകതകളുമായാണ് കനറ ഏയ്ഞ്ചൽ എന്ന പേരിൽ പുതിയ അക്കൗണ്ട് നിലവിൽ വന്നിരിക്കുന്നത്. ലാവെൻഡർ, റോസ്, ഓർക്കിഡ് എന്നീ മൂന്നു തരത്തിലാണ് അക്കൗണ്ട്. അക്കൗണ്ടിൽ സൂക്ഷിക്കേണ്ട ത്രൈമാസ ബാലൻസ് അടിസ്ഥാനപ്പെടുത്തിയാണ് ഈ തരംതിരിവ്. ലാവെൻഡറിൽ മിനിമം 5,000 രൂപയും റോസിൽ 30,000വും ഓർക്കിഡിൽ ഒരു ലക്ഷവുമാണ് വേണ്ടത്. ഇതിനനുസരിച്ച് ആനുകൂല്യങ്ങളിൽ വ്യത്യാസമുണ്ടാകും. ഫ്രീ കാൻസർ കവറേജ് ഉറപ്പു നൽകുന്നു എന്നതാണ് ഈ അക്കൗണ്ടിന്റെ പ്രധാന പ്രത്യേകത. കാൻസർ ബാധിച്ചാൽ ചികിത്സയ്ക്ക് കാർഡിന്റെ വകഭേദമനുസരിച്ച് 3 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ കവറേജ് ലഭിക്കും. 70 വയസ് വരെയാണ് ഈ അക്കൗണ്ട് തുടങ്ങാൻ സാധിക്കുന്ന പ്രായപരിധി. കാൻസർ ഇൻഷ്വറൻസ് ലഭിക്കുന്നതും ഈ പ്രായം വരെ ആണ്. ഇതോടൊപ്പം അക്കൗണ്ട് ഉടമയ്ക്ക് 8 ലക്ഷം രൂപ മുതൽ 26 ലക്ഷം രൂപ വരെ അപകട മരണ ഇൻഷ്വറൻസ്, ഭർത്താവിന് അപകടമരണം സംഭവിച്ചാൽ രണ്ടു ലക്ഷം രൂപ വരെയുള്ള ഇൻഷ്വറൻസ്, എയർ ആക്സിഡന്റിൽ ഭർത്താവ് മരണപ്പെട്ടാൽ നാലു ലക്ഷം രൂപയുടെ ഇൻഷുറൻസസ് എന്നിവ ലഭിക്കും. വാർഷിക തുക ഇല്ലാതെ ഫ്രീ പ്ലാറ്റിനം എടിഎം കാർഡ്, പരിധിയില്ലാതെ ഫ്രീ ലോക്കർ ഓപ്പറേഷൻ തുടങ്ങി മറ്റ് ആനുകൂല്യങ്ങളും ഈ അക്കൗണ്ട് ഓപ്പണ് ചെയ്യുന്ന വനിതകൾക്ക് ലഭിക്കുന്നതാണ്. നിലവിൽ സാധാരണ സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ഏയ്ഞ്ചൽ അക്കൗണ്ടിലേക്ക് മാറാം. രണ്ട് ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ് (ഉണ്ടെങ്കിൽ) എന്നിവയുടെ ഓരോ പകർപ്പ് സഹിതം കനറാ ബാങ്ക് ശാഖയിലെത്തി നേരിട്ട് അക്കൗണ്ട് തുടങ്ങാം.

Source link