സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോയ്ക്കു വെടിയേറ്റു


ബ്രാ​റ്റി​സ്ലാ​വ: സ്ലോവാ​ക്യ​ൻ പ്ര​ധാ​ന​മ​ന്ത്രി റോ​ബ​ർ​ട്ട് ഫി​സോ​യെ വ​ധി​ക്കാ​ൻ ശ്ര​മം. ഹാ​ൻ​ഡ​ലോ​വ പ​ട്ട​ണ​ത്തി​ൽവ​ച്ചു വെ​ടി​യേ​റ്റ അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ‌ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ത​ല​വ​ണ വെ​ടി​യേ​റ്റ ഫി​സോ​യു​ടെ ആ​രോ​ഗ്യ​നി​ല ‍അ​പ​ക​ട​ക​ര​മാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക് പേ​ജി​ൽ വ​ന്ന അ​റി​യി​പ്പ്. അ​ക്ര​മി​യെ പോ​ലീ​സ് സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ പി​ടി​കൂ​ടി. ത​ല​സ്ഥാ​ന​മാ​യ ബ്രാ​റ്റി​സ്ലാ​വ​യി​ൽ​നി​ന്ന് 180 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​കി​ഴ​ക്കു​ള്ള ഹാ​ൻ​ഡ​ലോ​വ പ​ട്ട​ണ​ത്തി​ൽ ഇ​ന്ന​ലെ ഗ​വ​ൺ​മെ​ന്‍റ് മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങ​വേ​യാ​ണ് ഫി​സോ​യ്ക്കു വെ​ടി​യേ​റ്റ​ത്. പ​ട്ട​ണ​ത്തി​ലെ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​നു ശേ​ഷം പു​റ​ത്തേ​ക്കു​ വ​ന്ന ഫി​സോ​യ്ക്കു നേ​രേ ഒ​ന്നി​ലേ​റെ​ത്ത​വ​ണ വെ​ടി​വ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. നി​ല​ത്തു​ വീ​ണ ഫി​സോ​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ട​ൻ ​ത​ന്നെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി. ഹെ​ലി​കോ​പ്റ്റ​റി​ൽ അ​ടു​ത്തു​ള്ള പ​ട്ട​ണ​മാ​യ ബാ​ൻ​സ്ക ബി​സ്ട്രി​ക്ക​യി​ലേ​ക്കു കൊ​ണ്ടു​പോ​യി എ​ന്നാ​ണ് അ​വ​സാ​ന അ​റി​യി​പ്പ്. അ​ക്ര​മി​യെ സു​ര​ക്ഷാ​ഭ​ട​ന്മാ​ർ സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ കീ​ഴ​ട​ക്കി. 2023 ഒ​ക്ടോ​ബ​റി​ലാ​ണ് ഫി​സോ അ​ധി​കാ​ര​മേ​റ്റ​ത്. 2006-2010ലും 2012-2018 ​കാ​ല​ഘ​ട്ട​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി​പ​ദം വ​ഹി​ച്ചി​ട്ടു​ണ്ട്. സ്ലോവാ​ക്യ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലും നാ​റ്റോ​യി​ലും അം​ഗ​മാ​ണെ​ങ്കി​ലും ഫി​സോ റ​ഷ്യ​യെ പി​ണ​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ഫി​സോ​യ്ക്കു നേ​ർ​ക്കു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തെ ലോ​ക​നേ​താ​ക്ക​ൾ അ​പ​ല​പി​ച്ചു.


Source link

Exit mobile version