വളവുതിരിവുകളോ ഉയര്‍ച്ചതാഴ്ചകളോ ഇല്ലാത്ത ഹൈവേ 10; നേര്‍പാതയിലൂടെ 256 കി.മീ., യാത്രാസമയം 2 മണിക്കൂര്‍


റിയാദ്: 256 കിലോമീറ്റര്‍ ദൂരം കയറ്റിറക്കങ്ങളോ വളവുതിരിവുകളോ ഇല്ലാത്ത, നേർരേഖയിൽ ഒരു പാത- അതാണ് സൗദി അറേബ്യയിലെ ഹൈവേ 10. നേർരേഖയിലുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദേശീയപാതയാണിത്. ഓസ്‌ട്രേലിയുടെ എയ് ര്‍ ഹൈവേയെ മറികടന്നാണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നേര്‍പാതയെന്ന വിശേഷണത്തിന് ഹൈവേ 10 അര്‍ഹമായിരിക്കുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് ചെയ്യുന്നു.ലോകത്തിലെ ഏറ്റവും വലിയ മണലാരണ്യമായ ‘എംപ്റ്റി ക്വാര്‍ട്ടര്‍’ എന്നുകൂടി അറിയപ്പെടുന്ന അതിവിശാലമായ റുബ് അല്‍-ഖാലി മരുഭൂമിയിലൂടെയാണ് ഹൈവേ 10 കടന്നുപോകുന്നത്. വളവോ തിരിവോ ഇല്ലാത്ത ഈ പാത യാത്രക്കാര്‍ക്ക് വിശിഷ്ടമായ യാത്രാനുഭവമാണ് സമ്മാനിക്കുന്നത്. എണ്ണപ്പാടങ്ങളുടെ കേന്ദ്രമായ ഹറദ് നഗരം മുതല്‍ യുഎഇയുടെ അതിര്‍ത്തിയ്ക്ക് സമീപമുള്ള അല്‍ ബത്ത വരെയാണ് ഈ ദേശീയപാത നീണ്ടുനിവര്‍ന്ന് കിടക്കുന്നത്. 256 കിലോമീറ്റര്‍ താണ്ടാൻ രണ്ട് മണിക്കൂറാണ് ഈ പാതയിലൂടെയുള്ള യാത്രാസമയം.


Source link

Exit mobile version