വിനായകന് വിലക്കേർപ്പെടുത്തിയിട്ടില്ല: ക്ഷേത്ര ഭാരവാഹികൾ

വിനായകന് വിലക്കേർപ്പെടുത്തിയിട്ടില്ല: ക്ഷേത്ര ഭാരവാഹികൾ | Vinayakan Movie

വിനായകന് വിലക്കേർപ്പെടുത്തിയിട്ടില്ല: ക്ഷേത്ര ഭാരവാഹികൾ

മനോരമ ലേഖകൻ

Published: May 15 , 2024 03:43 PM IST

1 minute Read

വിനായകൻ

വിനായകന് കൽപാത്തി ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ വ്യാജമെന്ന് ക്ഷേത്രം ഭാരവാഹികൾ. രാത്രി പതിനൊന്നു മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചതെന്നും മറ്റു തർക്കങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ക്ഷേത്ര ഭാരവാഹികൾ മാധ്യമങ്ങളോടു പറഞ്ഞു.
കല്‍പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെ‌ട്ട് നവിനായകനും നാ‌‌‌‌ട്ടുകാരും തമ്മിലുണ്ടായ തർക്കത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പതിമൂന്നാം തിയതി രാത്രി ക്ഷേത്രത്തിന്റെ നട അടച്ച ശേഷം കല്‍പ്പാത്തിയിൽ എത്തിയതായിരുന്നു നടൻ. തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിക്കണം എന്ന് വിനായകൻ ആവശ്യപ്പെടുകയായിരുന്നു. 

എന്നാൽ രാത്രി 11 മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയില്ല എന്ന് സ്ഥലത്തുള്ള നാട്ടുകാർ അറിയിക്കുകയായിരുന്നു. ഇതോടെയാണ് തര്‍ക്കം ആരംഭിച്ചത്. സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ താരത്തിന് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതെന്ന തരത്തിൽ വാർത്തകൾ വന്നത്.

English Summary:
Actor Vinayakan’s Late-Night Temple Visit: Real Truth

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 6c5502pktq3cue5139kdacqlh7 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-vinayakan


Source link
Exit mobile version