‘ഒപ്പം’ ഹിന്ദി റീമേക്ക്; നായകൻ സെയ്ഫ് അലിഖാൻ, വില്ലൻ ബോബി ഡിയോൾ
‘ഒപ്പം’ ഹിന്ദി റീമേക്ക്; നായകൻ സെയ്ഫ് അലിഖാൻ, വില്ലൻ ബോബി ഡിയോൾ | Oppam Hindi Remake
‘ഒപ്പം’ ഹിന്ദി റീമേക്ക്; നായകൻ സെയ്ഫ് അലിഖാൻ, വില്ലൻ ബോബി ഡിയോൾ
മനോരമ ലേഖകൻ
Published: May 15 , 2024 04:11 PM IST
1 minute Read
പ്രിയദർശൻ, സെയ്ഫ് അലിഖാൻ, ബോബി ഡിയോൾ
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം ‘ഒപ്പ’ത്തിന് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. സെയ്ഫ് അലി ഖാൻ ആകും മോഹൻലാൽ അവതരിപ്പിച്ച അന്ധനായ കഥാപാത്രമായി എത്തുക. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷത്തിൽ ബോബി ഡിയോൾ എത്തിയേക്കും.
മലയാളത്തിലെ കഥയുടെ അതേ പകർപ്പായല്ല, ഒപ്പം ഹിന്ദിയിലെത്തുന്നത്. കഥയിലും കഥാപാത്രങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടായേക്കും. സാറ അലിഖാനും സിനിമയിലൊരു പ്രധാന കഥാപാത്രമാകുന്നുണ്ട്.
ജൂലൈയിൽ തുടങ്ങുന്ന സിനിമയുടെ ചിത്രീകരണം മുപ്പത്തിയഞ്ച് ദിവസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യം.
ഈ സിനിമയ്ക്കു ശേഷം അക്ഷയ് കുമാറിനെ നായകനാക്കി മറ്റൊരു ചിത്രവും പ്രിയൻ ഹിന്ദിയിൽ ഒരുക്കും. ‘ഹേരാ ഫേരി’, ‘ഗരം മസാല’, ‘ഭാഗം ഭാഗ്’, ‘ഭൂൽ ഭുലയ്യ’ എന്നീ ചിത്രങ്ങൾക്കുശേഷമാണ് അക്ഷയ് കുമാർ- പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.
English Summary:
Bobby Deol in talks to play the antagonist in Saif Ali Khan and Priyadarshan’s Oppam Remake
7rmhshc601rd4u1rlqhkve1umi-list 3nopi3e1k1gtcmiv5r07oqtdpi mo-entertainment-movie-saifalikhan f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-priyadarshan mo-entertainment-common-bollywood mo-entertainment-common-bollywoodnews
Source link