10,000 റിയാല്‍, സ്വര്‍ണം: സൗദി പൗരന്‍ ഇന്‍ഡോനീഷ്യയിലെത്തിയത് മിറിയുടെ സന്തോഷത്തില്‍ പങ്കുചേരാന്‍


ജക്കാര്‍ത്ത: നന്മയ്ക്കും സ്‌നേഹത്തിനും ദേശത്തിന്റെയോ ഭാഷയുടെയോ അതിര്‍വരമ്പുകളില്ല എന്ന സന്ദേശം ഊട്ടിയുറപ്പിക്കുന്ന ഒരു നല്ല കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം ഇന്‍ഡൊനീഷ്യയിലെ ആ കൊച്ചുഗ്രാമം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി തന്നെയും കുടുംബത്തെയും പൊന്നുപോലെ നോക്കുന്ന വീട്ടുജോലിക്കാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഇന്‍ഡൊനേഷ്യയിലെത്തിയാണ് റിയാദ് അല്‍ അത്തിയ്യ എന്ന സൗദി പൗരന്‍ തന്റെ സ്‌നേഹവായ്പുകള്‍ പങ്കുവെച്ചത്.രണ്ടുവയസുമുതല്‍ റിയാദിനെ നോക്കിവളര്‍ത്തിയത് മിറി എന്ന ഇന്‍ഡൊനീഷ്യന്‍ യുവതിയാണ്. ക്വാഡ്രിപ്ലെജിയ എന്ന രോഗാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ അമ്മയ്ക്കും മികച്ച പരിചരണമാണ് മിറി നല്‍കിയിരുന്നത്. കഴിഞ്ഞ 30 വര്‍ഷമായി റിയാദിന്റെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ ഏറ്റവും ഭംഗിയായി നോക്കിയിരുന്ന ആളാണ് മിറി. അതുകൊണ്ടുതന്നെ കുടുംബത്തിലെ ഒരംഗത്തിന്റെ വിവാഹത്തിനെന്ന പോലെയാണ് റിയാദ് മിറിയുടെ വിവാഹത്തിനെത്തിയത്.


Source link

Exit mobile version