കാലനായി ഇന്ദ്രജിത്ത്; വിജയ് ബാബുവിന്റെ ‘കാലന്റെ തങ്കക്കുടം’ ഫസ്റ്റ് ലുക്ക്

കാലനായി ഇന്ദ്രജിത്ത്; വിജയ് ബാബുവിന്റെ ‘കാലന്റെ തങ്കക്കുടം’ ഫസ്റ്റ് ലുക്ക് | Kaalante Thankakudam First Look
കാലനായി ഇന്ദ്രജിത്ത്; വിജയ് ബാബുവിന്റെ ‘കാലന്റെ തങ്കക്കുടം’ ഫസ്റ്റ് ലുക്ക്
മനോരമ ലേഖകൻ
Published: May 15 , 2024 10:13 AM IST
1 minute Read
പോസ്റ്റർ
കാലനായി ഇന്ദ്രജിത്ത് എത്തുന്ന കോമഡി എന്റർടെയ്നർ ‘കാലന്റെ തങ്കക്കുടം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. നിതിഷ് കെ.ടി.ആർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്താണ്. സൈജു കുറിപ്പ്, അജു വർഗീസ്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, വിജയ് ബാബു, ജൂഡ് ആന്റണി, വൃന്ദ മേനോൻ, ശ്രുതി സുരേഷ്, ഷൈജു ശ്രീധർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിജയ് ബാബുവാണ് ചിത്രത്തിന്റെ നിർമാണം.
രസകരമായ പ്രമോഷനിലൂടെയാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറക്കാര്‍ പങ്കുവച്ചത്. നടൻ ഇന്ദ്രജിത്തും വിജയ് ബാബുവും കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു പത്രവാർത്തയുടെ ചിത്രം സോഷ്യൽ മീഡയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു.
‘‘ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി’’ എന്ന തലക്കെട്ടോടെയുള്ള പത്രവാർത്തയായിരുന്നു താരങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റു ചെയ്തത്. സ്വർണ നിർത്തിലുള്ള കുടത്തിന്റെ ചിത്രവും ‘ഈ തങ്കകുടത്തിന്റെ ഉടമസ്ഥർ നാളെ വൈകിട്ട് 6 മണിക്കുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന കുറപ്പും പോസ്റ്റലുണ്ടായിരുന്നു.
മുഴുനീള കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും.
English Summary:
Kaalante Thankakudam First Look
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-indrajithsukumaran mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 22lvspbd2akdqd22riji017ltp mo-entertainment-movie-vijaybabu
Source link