ഗാസയ്ക്കുള്ള സഹായം ഇസ്രേലികൾ നശിപ്പിച്ചു

ടെൽ അവീവ്: ഇസ്രേലി പ്രതിഷേധക്കാർ ഗാസയിലേക്കു പോയ ലോറികൾ തടഞ്ഞ് സഹായവസ്തുക്കൾ നശിപ്പിച്ചു. ജോർദാനിൽനിന്നു വന്ന ലോറികളാണ് വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലുള്ള ചെക്പോസ്റ്റിൽ തടഞ്ഞത്. ഗാസയ്ക്കു സഹായം നിഷേധിക്കണമെന്നാവശ്യപ്പെടുന്ന തീവ്ര വലതുപക്ഷ ഇസ്രേലി ഗ്രൂപ്പാണു സംഭവത്തിനു പിന്നിൽ. പ്രതിഷേധക്കാർ ലോറിയിൽ കയറി ഭക്ഷ്യധാന്യങ്ങൾ നിലത്തിടുന്നതും താഴെക്കിടക്കുന്ന വസ്തുക്കൾ നശിപ്പിക്കുന്നതും ലോറിക്കു തീവയ്ക്കുന്നതുമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം നാലു പേർ അറസ്റ്റിലായെന്നാണു റിപ്പോർട്ട്. സഹായവസ്തുക്കൾ കൊള്ളയടിക്കുന്നതു മഹാദ്രോഹമാണെന്ന് അമേരിക്ക പ്രതികരിച്ചു. സംഭവത്തിലുള്ള പ്രതിഷേധം ഇസ്രേലി നേതാക്കളെ അമേരിക്ക അറിയിക്കുമെന്ന് യുഎസ് ദേശീയ സുരക്ഷാഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു.
Source link