കാൻബറ: ഓസ്ട്രേലിയൻ സേന അഫ്ഗാനിസ്ഥാനിൽ നടത്തിയ യുദ്ധക്കുറ്റങ്ങൾ പുറംലോകത്തെ അറിയിച്ച മുൻ സൈനിക അഭിഭാഷകൻ ഡേവിഡ് മക്ബ്രൈഡിനു കോടതി അഞ്ചു വർഷവും എട്ടു മാസവും തടവുശിക്ഷ വിധിച്ചു. സൈനികരഹസ്യങ്ങൾ മോഷ്ടിച്ചു പരസ്യപ്പെടുത്തി എന്ന കുറ്റമാണു തെളിഞ്ഞത്. അറുപതുകാരനായ മക്ബ്രൈഡ് പുറത്തുവിട്ട രേഖകളുടെ പശ്ചാത്തലത്തിൽ നടന്ന അന്വേഷണത്തിൽ ഓസ്ട്രേലിയൻ സേന അഫ്ഗാനിസ്ഥാനിൽ 39 പേരെ നിയമവിരുദ്ധമായി വകവരുത്തിയെന്നു തെളിഞ്ഞിരുന്നു. സൈന്യത്തിന്റെ നടപടികളിൽ ഉത്കണ്ഠയുള്ളതിനാലാണ് വൻതോതിൽ രേഖകൾ വാർത്താമാധ്യമങ്ങൾക്കു കൈമാറിയതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. മക്ബ്രൈഡ് നല്ല മനുഷ്യനാണെങ്കിലും സൈനികരഹസ്യങ്ങൾ പരസ്യപ്പെടുത്തുന്നത് കടുത്ത വിശ്വാസവഞ്ചനയാണെന്നു വിലയിരുത്തിയാണു കാൻബറയിലെ കോടതി ശിക്ഷ വിധിച്ചത്. വിധിപ്രസ്താവത്തിനു പിന്നാലെ കോടതിയിലുണ്ടായിരുന്ന പൊതുജനങ്ങളിൽ ചിലർ ജഡ്ജിക്കെതിരേ മുദ്രാവാക്യം മുഴക്കി.
Source link