ഗോഹട്ടി: ഐപിഎൽ ട്വന്റി-20 ടീമായ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റനില്ലാത്ത അവസ്ഥയിലേക്ക്. ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായപ്പോൾ പഞ്ചാബ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത സാം കറൻ നാട്ടിലേക്ക് മടങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ നായകനായി ടീം അന്വേഷണം ആരംഭിച്ചത്. ഇന്ന് രാജസ്ഥാൻ റോയൽസിന് എതിരേ ഗോഹട്ടിയിൽ നടക്കുന്ന മത്സരത്തിനുശേഷം സാം കറൻ ഇംഗ്ലണ്ടിലേക്ക് മടങ്ങും. പ്ലേ ഓഫ് കാണാതെ നേരത്തേ പുറത്തായ ടീമാണ് പഞ്ചാബ്. ഹർഷൽ പട്ടേൽ, ശശാങ്ക് സിംഗ് എന്നിവരിൽ ഒരാൾ പഞ്ചാബിന്റെ ക്യാപ്റ്റൻസിയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. ഐസിസി ട്വന്റി-20 ലോകകപ്പിനു മുന്നോടിയായി പാക്കിസ്ഥാനെതിരേ നടക്കുന്ന പരന്പരയ്്ക്കുവേണ്ടിയാണ് സാം കറൻ സ്വദേശത്തേക്ക് മടങ്ങുന്നത്. രാജസ്ഥാന്റെ ജോസ് ബട്ലർ, ആർസിബിയുടെ റീസ് ടോപ് ലി, വിൽ ജാക്സ് അടക്കമുള്ള ഇംഗ്ലീഷ് താരങ്ങൾ കഴിഞ്ഞദിവസം സ്വദേശത്തേക്ക് മടങ്ങിയിരുന്നു.
Source link