WORLD

ജയിൽ ഉദ്യോഗസ്ഥരെ വധിച്ച് പ്രതിയെ രക്ഷപ്പെടുത്തി


പാ​രീ​സ്: ഫ്രാ​ൻ​സി​ൽ ജ​യി​ൽ​ വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ ആ​ക്ര​മി​ച്ച് പ്ര​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി. നോ​ർ​മാ​ണ്ടി​യി​ലെ റൂ​വ​നി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു ജ​യി​ൽ ഓ​ഫീ​സ​ർ​മാ​ർ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ര​ക്ഷ​പ്പെ​ട്ട​യാ​ളെ​യും അ​ക്ര​മി​യെ​യും പി​ടി​കൂ​ടാ​നാ​യി വ​ൻ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​വി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ജ​യി​ലി​ലേ​ക്കു മ​ട​ക്കി​ക്കൊ​ണ്ടു​വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​വ്യൂ​ഹം ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ തോ​ക്കു​ധാ​രി​ക​ൾ പ്ര​തി​യെ മോ​ചി​പ്പി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞു. ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട കാ​ർ പി​ന്നീ​ട് അ​ഗ്നി​ക്ക​ിര​യാ​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.


Source link

Related Articles

Back to top button