മെഡൽ തിളക്കം


ഭു​വ​നേ​ശ്വ​ർ: 27-ാമ​ത് ദേ​ശീ​യ ഫെ​ഡ​റേ​ഷ​ൻ സീ​നി​യ​ർ അ​ത് ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ മൂ​ന്നാം​ദി​നം കേ​ര​ള അ​ക്കൗ​ണ്ടി​ൽ ആ​ദ്യ​മെ​ഡ​ൽ എ​ത്തി​ച്ച​ത് പോ​ൾ​വോ​ൾ​ട്ടി​ലൂ​ടെ മ​രി​യ ജെ​യ്സ​ണ്‍. വ​നി​താ പോ​ൾ​വോ​ൾ​ട്ടി​ൽ 3.90 മീ​റ്റ​ർ ക്ലി​യ​ർ ചെ​യ്ത മ​രി​യ ജെ​യ്സ​ണ്‍ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. ത​മി​ഴ്നാ​ടിന്‍റെ റോ​സി മീ​ന പോ​ൾ​രാ​ജ് (4.05) സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. നീ​ര​ജ് ഇ​ന്നി​റ​ങ്ങും ഒ​ളി​ന്പി​ക് സ്വ​ർ​ണ ജേ​താ​വാ​യ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​താ​രം നീ​ര​ജ് ചോ​പ്ര ഇ​ന്ന് ഫീ​ൽ​ഡി​ൽ ഇ​റ​ങ്ങും. പു​രു​ഷ വി​ഭാ​ഗം ജാ​വ​ലി​ൻ​ത്രോ​യി​ൽ നീ​ര​ജ് ചോ​പ്ര മ​ത്സ​രി​ക്കും. ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​ൽ വെ​ള്ളി നേ​ടി​യ​ശേ​ഷ​മാ​ണ് നീ​ര​ജ് എ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ത്രി ഏ​ഴി​ന് പു​രു​ഷ ജാ​വ​ലി​ൻ​ത്രോ ഫൈ​ന​ലി​നു തു​ട​ക്കം കു​റി​ക്കും. ഇ​​ര​​ട്ട സ്വ​​ർ​​ണം ര​​ണ്ടാം​​ദി​​നം കേ​​ര​​ളം ഇ​​ര​​ട്ട സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി. വ​​നി​​താ ലോം​​ഗ്ജം​​പി​​ൽ ന​​യ​​ന ജ​​യിം​​സും ഡെ​​ക്കാ​​ത്ത​​ല​​ണി​​ൽ കെ.​​ആ​​ർ. ഗോ​​കു​​ലും കേ​​ര​​ള അ​​ക്കൗ​​ണ്ടി​​ൽ സ്വ​​ർ​​ണ​​മെ​​ത്തി​​ച്ചു. 6.53 മീ​​റ്റ​​ർ ക്ലി​​യ​​ർ ചെ​​യ്താ​​ണ് ന​​യ​​ന സ്വ​​ർ​​ണ​​ത്തി​​ലെ​​ത്തി​​യ​​ത്. അ​​ഞ്ജു ബോ​​ബി ജോ​​ർ​​ജി​​ന്‍റെ ശി​​ഷ്യ​​യാ​​യ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് താ​​രം ഷൈ​​ലി സിം​​ഗി​​നാ​​ണ് വെ​​ള്ളി (6.34 മീ​​റ്റ​​ർ). അ​​ഞ്ജു​​വി​​ന്‍റെ പേ​​രി​​ലു​​ള്ള മീ​​റ്റ് റി​​ക്കാ​​ർ​​ഡി​​ന് (6.59) അ​​ടു​​ത്തെ​​ത്താ​​ൻ ന​​യ​​ന​​യ്ക്കും ഷൈ​​ലി​​ക്കും സാ​​ധി​​ച്ചി​​ല്ല. 6762 പോ​​യി​​ന്‍റ് നേ​​ടി​​യാ​​ണ് ഡെ​​ക്കാ​​ത്ത​​ല​​ണി​​ൽ ഗോ​​കു​​ൽ സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ത്. പു​​രു​​ഷ​ന്മാ​​രു​​ടെ 800 മീ​​റ്റ​​റി​​ൽ മു​​ഹ​​മ്മ​​ദ് അ​​ഫ്സ​​ലി​​ലൂ​​ടെ (1:50.44) കേ​​ര​​ള അ​​ക്കൗ​​ണ്ടി​​ൽ വെ​​ങ്ക​​ലം എ​​ത്തി.


Source link

Exit mobile version