WORLD

സിനിമകളുടെ പേരിൽ ശിക്ഷ; ഇറേനിയൻ സംവിധായകൻ യൂറോപ്പിലേക്കു രക്ഷപ്പെട്ടു


പാ​രീ​സ്: ​സി​നി​മ​ക​ളു​ടെ പേ​രി​ൽ ഇ​റേ​നി​യ​ൻ ഭ​ര​ണ​കൂ​ടം ശി​ക്ഷ​യ്ക്കു വി​ധി​ച്ച വി​ഖ്യാ​ത സം​വി​ധാ​യ​ക​ൻ മു​ഹ​മ്മ​ദ് റ​സ​ലോ​ഫ് യൂ​റോ​പ്പി​ലേ​ക്കു ര​ക്ഷ​പ്പെ​ട്ടു. സ​ങ്കീ​ർ​ണമാ​യ യാ​ത്ര​യ്ക്കൊ​ടു​വി​ൽ യൂ​റോ​പ്പി​ലെ​ത്തി​യ​താ​യി അ​ദ്ദേ​ഹം തി​ങ്ക​ളാ​ഴ്ച ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ അ​റി​യി​ച്ചു. സു​ര​ക്ഷിത​സ്ഥ​ല​ത്താ​ണെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും ഇ​തെ​വി​ടെ​യാ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്താ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​റേ​നി​യ​ൻ ഭ​ര​ണ​കൂ​ട​ത്തെ വി​മ​ർ​ശി​ക്കു​ന്ന സി​നി​മ​ക​ളു​ടെ പേ​രി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച കോ​ട​തി അ​ദ്ദേ​ഹ​ത്തി​ന് ത​ട​വും ചാ​ട്ട​യ​ടി​യും പി​ഴ​യും വി​ധി​ച്ചി​രു​ന്നു. ഇ​റാ​നി​ലെ വ​ധ​ശി​ക്ഷ​യെ​ക്കു​റി​ച്ച് റ​സ​ലോ​ഫ് സം​വി​ധാ​നം ചെ​യ്ത ‘ദെ​യ​ർ ഈ​സ് നോ ​ഈ​വി​ൾ’ എ​ന്ന ചി​ത്രം 2020ലെ ​ബെ​ർ​ലി​ൻ അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പു​ര​സ്കാ​രം നേ​ടി​യി​രു​ന്നു. അ​തേ​സ​മ​യം, പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​റാ​ൻ വി​ടാ​ൻ റ​സ​ലോ​ഫി​ന് അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ സി​നി​മ​യാ​യ ‘ദ ​സീ​ഡ് ഓ​ഫ് ദ ​സേ​ക്രെ​ഡ് ഫി​ഗ്’ ഫ്രാ​ൻ​സി​ലെ കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.


Source link

Related Articles

Back to top button