SPORTS

ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന് ജ​യം


ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് 2024 സീ​സ​ണി​ൽ ത​ങ്ങ​ളു​ടെ അ​വ​സാന മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന് ജ​യം. 19 റ​ൺ​സി​ന് ഡ​ൽ​ഹി ല​ക്നോ സൂ​പ്പ​ർ ജ​യ്ന്‍റ്സി​നെ തോ​ൽ​പ്പി​ച്ചു. ഇ​തോ​ടെ ല​ക്നോ​യു​ടെ പ്ലേ ​ഓ​ഫ് സാ​ധ്യ​ത മ​ങ്ങി. സ്കോ​ർ: ഡ​ൽ​ഹി സൂ​പ്പ​ർ ജ​യ്ന്‍റ്സ് 208/4 (20). ല​ക്നോ 189/4 (20). കൂ​റ്റ​ൻ ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ ല​ക്നോ​യ്ക്കു വേ​ണ്ടി നി​ക്കോ​ളാ​സ് പു​രാ​ൻ (27 പ​ന്തി​ൽ 61), അ​ർ​ഷ​ദ് ഖാ​ൻ (33 പ​ന്തി​ൽ 58 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ർ അ​ർ​ധ​സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി. ടോ​സ് നേ​ടി​യ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​ക്കെ​ട്ട് ബാ​റ്റ​റാ​യ ജേ​ക്ക് ഫ്രേ​സ​ർ മ​ക്ഗു​ർ​ക്കി​നെ (0) ഇ​ന്നിം​ഗ്സി​ലെ ര​ണ്ടാം പ​ന്തി​ൽ അ​ർ​ഷാ​ദ് ഖാ​ൻ പു​റ​ത്താ​ക്കി. തു​ട​ർ​ന്ന് അ​ഭി​ഷേ​ക് പോ​റ​ൽ (33 പ​ന്തി​ൽ 58), ഷാ​യ് ഹോ​പ്പ് (27 പ​ന്തി​ൽ 38) എ​ന്നി​വ​ർ ര​ണ്ടാം വി​ക്ക​റ്റി​ൽ 92 റ​ണ്‍​സ് നേ​ടി ടീ​മി​നെ മു​ന്നോ​ട്ടു ന​യി​ച്ചു. വി​ല​ക്കി​നു​ശേ​ഷം തി​രി​ച്ചെ​ത്തി ഋ​ഷ​ഭ് പ​ന്ത് 23 പ​ന്തി​ൽ 33 റ​ണ്‍​സ് നേ​ടി. അ​ഞ്ചാം ന​ന്പ​റാ​യി ക്രീ​സി​ലെ​ത്തി​യ ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ് ന​ട​ത്തി​യ ആ​ക്ര​മ​ണ ബാ​റ്റിം​ഗ് ഡ​ൽ​ഹി​യു​ടെ സ്കോ​ർ 200 ക​ട​ത്തി. നേ​രി​ട്ട 22-ാം പ​ന്തി​ൽ സ്റ്റ​ബ്സ് അ​ർ​ധ​സെ​ഞ്ചു​റി പി​ന്നി​ട്ടു. 25 പ​ന്തി​ൽ 57 റ​ണ്‍​സു​മാ​യി സ്റ്റ​ബ്സ് പു​റ​ത്താ​കാ​തെ നി​ന്നു. അ​ക്സ​ർ പ​ട്ടേ​ലും (10 പ​ന്തി​ൽ 14) പു​റ​ത്താ​യി​ല്ല. ഇ​വ​രു​ടെ അ​ഞ്ചാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടിൽ 50 റ​ണ്‍​സ് പി​റ​ന്നു.


Source link

Related Articles

Back to top button