നസ്‌ലിനെക്കുറിച്ച് അന്ന് ഞാൻ പറഞ്ഞത് ഇപ്പോൾ സത്യമായി: പൃഥ്വിരാജ്

നസ്‌ലിനെക്കുറിച്ച് അന്ന് ഞാൻ പറഞ്ഞത് ഇപ്പോൾ സത്യമായി: പൃഥ്വിരാജ് | Prithviraj Nalsen

നസ്‌ലിനെക്കുറിച്ച് അന്ന് ഞാൻ പറഞ്ഞത് ഇപ്പോൾ സത്യമായി: പൃഥ്വിരാജ്

മനോരമ ലേഖകൻ

Published: May 14 , 2024 03:52 PM IST

Updated: May 14, 2024 04:06 PM IST

1 minute Read

പൃഥ്വിരാജും നസ്‌ലിനും

പുതിയ അഭിനേതാക്കൾ മലയാളത്തിൽ ഉണ്ടാകുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് പൃഥ്വിരാജ്. അത്തരത്തിൽ മുന്നോട്ടേക്ക് ഉറ്റുനോക്കുന്ന ഒരാളാണ് നസ്‍ലിനെന്നും ഈ ചെറുപ്പക്കാരൻ ഭാവിയിൽ ഒരു സ്റ്റാര്‍ ആകുമെന്ന് താൻ മുൻപ് പറഞ്ഞിരുന്നതായും പൃഥ്വിരാജ് പറയുന്നു. ‘ഗുരുവായൂരമ്പലനടയിൽ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
‘‘ഒരു പുതിയ ടാലന്റെഡ് ആയിട്ടുള്ള അഭിേനതാവിനെ കാണുമ്പോൾ എനിക്കൊക്കെ വലിയ സന്തോഷമാണ്. നമുക്ക് ഒരാളും കൂടെ ആകുകയല്ലേ ഇൻഡസ്ട്രിയിൽ. ഇവരൊക്കെ ഭാവിയിൽ മലയാളത്തിലെ പ്രധാന താരങ്ങളായി വരട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു.

മലയാള സിനിമയിൽ ഇതിഹാസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ട് എന്നെ ഇപ്പോഴും യുവതലമുറയിൽപ്പെടുന്ന ഒരാളായാണ് കാണുന്നത് എന്നാണ് എനിക്കു തോന്നുന്നത്. ആ ഞാൻ തന്നെ എത്രയോ ആളുകളെ കണ്ടിരിക്കുന്നനു. ഇപ്പോൾ ടൊവിനോയാണെങ്കിലും, അങ്ങനെ ഒരുപാട് പേരുണ്ടല്ലോ. ഇപ്പോൾ ഇതാ നസ്‌ലിൻ.
എനിക്കിപ്പോഴും ഓർമയുണ്ട്. ‘കുരുതി’യെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ മുരളി (മുരളി ഗോപി) ജോയിന്‍ ചെയ്യുന്നതിനു മുമ്പ് മുരളിയുമായി ഞാനൊരു ദിവസം സംസാരിച്ചൊരു കാര്യമുണ്ട്. നസ്‍ലിൻ എന്നൊരു പയ്യനുണ്ട്, അവൻ മിടുക്കനാണ്. ഭാവിയിൽ വലിയ സ്റ്റാർ ആകുമെന്ന് തോന്നുവെന്നു പറഞ്ഞു. ഇപ്പോൾ നസ്‍ലിൻ നല്ല പോപ്പുലറായ യങ് സ്റ്റാർ ആയി മാറിയില്ലേ.’’–പൃഥ്വിരാജ് പറയുന്നു.

English Summary:
Prithviraj Sukumaran About Nalsen

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-naslenkgafoor mo-entertainment-common-malayalammovienews 3gmcvas7t61oseaq9u9vdmkghr mo-entertainment-movie-prithvirajsukumaran f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link
Exit mobile version