പൃഥ്വിരാജിനൊപ്പം ഒരു കലക്കൻ ‘കല്യാണ’ സംഗമം

‘ഗുരുവായൂരമ്പല നടയിൽ’ എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനും എം4 മാരിയും നവദമ്പതികൾക്കായി ഒരുക്കിയ ‘കലക്കൻ കല്യാണ സംഗമം’ എന്ന പ്രത്യേക ഒത്തുചേരൽ നവ്യാനുഭവമായി.

ഞായർ വൈകിട്ട് കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിൽ വച്ചായിരുന്നു പരിപാടി.

ചിത്രത്തിലെ പ്രധാന താരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, അനശ്വര രാജൻ, നിഖില വിമൽ, ബേസിൽ ജോസഫ്, സംവിധായകൻ വിപിൻ ദാസ്, രചന നിർവഹിച്ച ദീപു പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. 

എം ഫോർ മാരിയിലൂടെ റജിസ്റ്റർ ചെയ്ത് ഇക്കൊല്ലം വിവാഹിതരായ ദമ്പതികളെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്.

പൃഥ്വിയോടും സംഘത്തോടും ചോദ്യങ്ങൾ ചോദിക്കാനും വിശേഷങ്ങൾ പങ്കു വയ്ക്കാനും ഇവർക്ക് അവസരം ലഭിച്ചു. ദമ്പതികൾക്കായി പ്രത്യേക ഗെയിം ഷോയും വിജയികളായവർക്ക് നിരവധി സമ്മാനങ്ങളും നൽകി.

ഒരു വിവാഹത്തിനിടെയുള്ള രസകരമായ സംഭവങ്ങൾ കോർത്തിണക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. 

ഒരിടവേളയ്ക്കു ശേഷം മുഴുനീള കോമഡി വേഷത്തിൽ പൃഥ്വിരാജ് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ.മേത്ത, സി.വി.സാരഥി എന്നിവർ ചേർന്നാണു ചിത്രത്തിന്റെ നിർമാണം. 

‘കുഞ്ഞിരാമായണ’ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ. തമിഴ് നടൻ യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, കെ.യു.മനോജ്‌  തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നീരജ് രവി ആണ് ഛായാഗ്രഹണവും ജോൺ കുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. അങ്കിത് മേനോൻ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ചിത്രം മേയ് 16ന് തിയറ്ററുകളിലെത്തും.


Source link
Exit mobile version