നാളെ ഇടവം 1, നക്ഷത്രപ്രകാരം ഫലം അറിയാം

മലയാളം കലണ്ടർ പ്രകാരം നാളെ, മെയ് 15 ബുധനാഴ്ച ഇടവമാസത്തിലേക്ക് കടക്കുകയാണ്. മഴക്കാലം എന്നു കൂടി ചേർത്ത് വായിക്കാം. മഴയും വെയിലും ഇടവേളകൾ അനുസരിച്ച് പെട്ടെന്ന് മാറി വരുന്ന കാലമാണ് കേരളത്തിലെ മഴക്കാലം. മലയാളമാസപ്രകാരം 27 നക്ഷത്രങ്ങൾക്ക് പ്രത്യേക പൊതുഫലം പറയുന്നു. പൊതുവേ ഈ മാസം നല്ല ഫലമാണ് പറയുന്നത്.മേടം (അശ്വതി, ഭരണി, കാർത്തിക ¼)ആദ്യത്തെ രാശി മേടം രാശിയാണ്. അശ്വതി, ഭരണി, കാർത്തിക കാൽ എന്നിവയാണ് ഇതിൽ വരുന്നത്. ഇവർക്ക് ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിയ്ക്കും. വീടിന്റെ അറ്റകുറ്റപ്പണികൾ ചെയ്യും, ജന്മനാട്ടിൽ നിന്നും കൂടുതൽ സൗകര്യമുള്ള വീട് കണ്ടെത്തി അന്യനാട്ടിലേക്ക് മാറാൻ സാധ്യതയുണ്ട്. മാതാപിതാക്കളുമായോ ഗുരുസ്ഥാനീയരായവരുമായോ ഉള്ള അകൽച്ച മാറും. വായ്പകൾ ലഭിയ്ക്കും. കുടംബജീവിതത്തിൽ പുതിയ വഴിത്തിരിവുകളുണ്ടാകും. കുടുംബത്തിലേക്ക് പുതിയ അതിഥി വരാൻ യോഗമുണ്ടാകും. വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾക്ക് യോഗമുണ്ടാകും. കടം കൊടുത്ത സംഖ്യ തിരികെ കിട്ടും വൻകിടകച്ചവടക്കാർക്ക് ഗുണം ലഭിയ്ക്കും. യാത്രകൾക്ക് സാധ്യതയുണ്ട്.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ഇടവം രാശിയിൽ വരുന്നത് കാർത്തിക മുക്കാൽഭാഗം, രോഹിണി, മകീര്യം അര ഭാഗം എന്നിവയാണ്. ഇവർക്ക് 3ഉം 7ഉം ഭാവങ്ങൾ കൂടുതൽ പ്രധാനമാണ്. വിപരീതകാര്യങ്ങളെ എതിർത്ത് തോൽപ്പിയ്ക്കാൻ സാധിയ്ക്കും. പൊതുജീവിതത്തിൽ പ്രവർത്തിയ്ക്കുന്നവർക്ക് ഗുണം ലഭിയ്ക്കും. ജോലിസ്ഥലത്ത് പ്രയത്‌നം ലഭിയ്ക്കും. വീട്ടിലാണെങ്കിലും പൊതുസ്ഥലത്താണെങ്കിലും അഹംഭാവം ഉപേക്ഷിയ്ക്കുന്നത് മനസമാധാനം ലഭിയ്ക്കും. ദേവാലയദർശത്തിന് യോഗമുണ്ട്. അസമയത്തുള്ള വാഹന ഉപയോഗം കുറയ്ക്കുക.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)മിഥുനം രാശിയിൽ മകയിരം അര, തിരുവാതിര, പുണർതം മുക്കാൽഭാഗം എന്നിവ വരുന്നു. ഇവർക്ക് ഇടവത്തിന്റെ തുടക്കത്തിൽ അൽപം സാമ്പത്തിക ബുദ്ധിമുട്ടിന് സാധ്യത കാണുന്നു. എങ്കിലും മാസാവസാനം ഇതിൽ നിന്നും മോചനം നേടാൻ സാധിയ്ക്കും. പഴയ കടമെങ്കിൽ ഇത് കൊടുത്ത് തീർക്കാൻ ശ്രദ്ധിയ്ക്കുക. ഇല്ലെങ്കിൽ ബാധ്യതയാകാം. മറ്റുളളവരുമായി സൂക്ഷിച്ച് സംസാരിക്കുക. പ്രത്യേകിച്ചും ജോലിസ്ഥലത്ത് ദൂരദേശയാത്രാ സാധ്യത കാണുന്നു. വിദേശസമ്പർക്കങ്ങളിൽ നിന്നും ആനുകൂല്യം നേടാൻ സാധിയ്ക്കും. ബന്ധുക്കൾ വിരുന്നു വരും. വിവാഹകാര്യങ്ങൾ തീരുമാനമാകും. സഹോദരസ്ഥാനത്തുള്ളവരുടെ സഹായത്തിൽ പ്രതിസന്ധി തരണം ചെയ്യും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കർക്കിടകം രാശിയിൽ വരുന്നത് പുണർതം കാൽ ഭാഗം, പൂയം, ആയില്യം എന്നിവയാണ്. ഇവരുടെ ഏഴാംഭാവം പ്രധാനമാകുന്നു. ദാമ്പത്യത്തിലും സൗഹൃദത്തിലും വഴക്കുകൾക്ക് സാധ്യതയുണ്ട്. ഇതിനാൽ ശ്രദ്ധിയ്ക്കുക. ജോലിയിലും ബിസിനസിലും നേട്ടം, വിദ്യാർത്ഥികൾക്ക് അനുകൂലസമയം. ഭക്ഷണ കാര്യത്തിൽ നിയന്ത്രണം നല്ലതാണ്. ഇത് ആരോഗ്യത്തെ സഹായിക്കുന്നു. പ്രൊമോഷൻ സാധ്യതയുണ്ട്. വിരുന്നുകാർ ഉണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക സഹായം ലഭിയ്ക്കും. ഗുരുജനങ്ങളുടെ ആശീർവാദം ലഭിയ്ക്കും.Also read: മുൻവശത്തെ പല്ലിൽ വിടവുണ്ടോ, എങ്കിൽ…ചിങ്ങം (മകം, പൂരം, ഉത്രം ¼)ചിങ്ങം രാശിയിൽ മകം, പൂരം, ഉത്രം കാൽ ഭാഗം എന്നിവ പെടുന്നു. ഇവർക്ക് ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. മാസപ്പകുതിയിൽ കുടുംബാംഗങ്ങളുമായി ചേരാനുള്ള അവസരം ലഭിയ്്ക്കും. ജോലിസ്ഥലത്ത് ശത്രുക്കളെ കരുതിയിരിയ്ക്കണം. തെററായ കൂട്ടുകെട്ടുകളിൽ നിന്നും അകലം പാലിയ്ക്കുക. മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ദൂരദേശയാത്രകൾക്ക് സാധ്യത. മാസാവസാനം സാമ്പത്തിക സ്ഥിതി അനുകൂലമായിരിയ്ക്കും. കച്ചവടക്കാർക്ക് ധനം കൈവരും. ചിത്രകല, നൃത്തം മേഖലയിൽ വിദ്യാർത്ഥികൾക്ക് മെച്ചമുണ്ടാകും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)കന്നി രാശിയിൽ വരുന്നത് ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര അരഭാഗം എന്നിവയാണ്. ഇവർക്ക് 8, 12 ഭാവം പ്രധാനം. ഇവർക്ക് ഫലം ഗുണദോഷ സമ്മിശ്രമാണ്. ജോലിസ്ഥലങ്ങളിൽ എതിരാളികളെ ശ്രദ്ധിയ്ക്കണം. വിദ്യാർത്ഥികൾ പരിചയമില്ലാത്ത മേഖലയിൽ ഇറങ്ങുമ്പോൾ അൽപം ബുദ്ധിമുട്ടുണ്ടാകും. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. പ്രത്യേകിച്ചും നിക്ഷേപം നടത്തുമ്പോൾ. കുടുംബത്തിൽ മനസമാധാനമുണ്ടാകും. മാസാവസാനം സാമ്പത്തികം മെച്ചമാകും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)തുലാം രാശിയിൽ ചിത്തിര അര, ചോതി, വിശാഖം മുക്കാൽ ഭാഗം എന്നിവ പെടുന്നു. ഇവർക്ക് 4, 5 ഭാവം പ്രധാനം. ഇവർക്ക് ഏറ്റെടുക്കുന്ന കാര്യം നടത്താൻ സാധിയ്ക്കും. ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകം. പ്രണയം വിവാഹത്തിൽ എത്തിച്ചേരും. മോശം കൂട്ടുകെട്ടുകൾ ഉപേക്ഷിയ്ക്കുന്നത് നല്ലതാണ്. ഇല്ലെങ്കിൽ ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കും. വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശ്രമിച്ചാലേ ഗുണം ലഭിയ്ക്കൂ. കടം കൊടുത്തത് തിരികെ ലഭിയ്ക്കും. വാഹനം മാറ്റി വാങ്ങാൻ യോഗമുണ്ടാകും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)വൃശ്ചികം രാശിയിൽ വിശാഖം കാൽ, അനിഴം, തൃക്കേട്ട എന്നിവ പെടുന്നു. ഇവർ സംസാരത്തിൽ ശ്രദ്ധിയ്ക്കണം. തന്നിഷ്ടപ്രകാരം പ്രവർത്തിയ്ക്കുന്നതിനാൽ ആളുകൾ അകലാൻ സാധ്യതയുണ്ട്. കുടുംബത്തിലെ പ്രായമായവരുടെ ആരോഗ്യകാര്യത്തിൽ ആവലാതിയുണ്ടായാലും പേടിക്കേണ്ടതില്ല. പണം കടം കൊടുത്താൽ തിരികെ കിട്ടാൻ ബുദ്ധിമുട്ടാകും. കാര്യങ്ങൾ അനുകൂലമായി വരും. മംഗളകർമങ്ങൾ വീട്ടിൽ നടക്കും. ദേവാലയദർശനത്തിന് ഇടവം അവസാനം യോഗം കാണുന്നു.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ധനു മാസത്തിൽ മൂലം, പൂരാടം, ഉത്രാടം കാൽ ഭാഗം എന്നിവ വരുന്നു. ഇവർക്ക് സാമ്പത്തികകാര്യത്തിൽ മെച്ചമുണ്ടാകും. ഭാഗ്യമുണ്ടാകും. പുരോഗതിയുണ്ടാകും. ബിസിനസ് യാത്രകൾ ഗുണം ചെയ്യും. പുതിയ പദ്ധതികൾ സുഹൃത്തുക്കളുമായി ചേർന്ന് നടപ്പാക്കും. പഠിച്ച കാര്യങ്ങൾ വ്യക്തമായി ഓർമ നിൽക്കും. ആരോഗ്യം തൃപ്തികരമാകും. മാസാവസാനം കള്ളന്മാരുടെ ശല്യമുണ്ടാകാൻ സാധ്യതയുണ്ട്. പണം കൈകാര്യം ചെയ്യുമ്പോൾ കടം കൊടുക്കാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കുക. മാസാവസാനം അസമയത്തെ യാത്ര ഒഴിവാക്കുക.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)മകരം രാശിയാണ് അടുത്തത്. ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം അര എന്നിവയാണ് ഇതിൽ പെടുന്നത്. ഇവർ ശത്രുക്കളിൽ നിന്നും അകന്ന് നിൽക്കുക. കൂടുതൽ മെച്ചപ്പെട്ട ജോലി ലഭിയ്ക്കും. വരുമാനം വർദ്ധിയ്ക്കും. പ്രായമായവരുടെ ആരോഗ്യം ശ്രദ്ധിയ്ക്കുക. സാമ്പത്തിക കാര്യങ്ങൾക്കായുളള പ്രയത്‌നം ഫലം നൽകും. വാഹനങ്ങൾ ഉപയോഗിയ്ക്കുമ്പോൾ കരുതൽ വേണം. ദേവാലയ ദർശനയോഗം കാണുന്നു. ബന്ധു സമാഗമമുണ്ടാകും. പുതുവസ്ത്രങ്ങൾ ലഭിയ്ക്കും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)കുംഭം രാശിയിൽ അവിട്ടം അര, ചതയം, പൂരോരുട്ടാതി മുക്കാൽഭാഗം എന്നിവ വരുന്നു. ഇവർക്ക് കർമമേഖലയുമായി ബന്ധപ്പെട്ട് നല്ലതു വരും. ജോലിസാധ്യത, പ്രൊമോഷൻ എന്നിവ കാണുന്നു. ജോലിസമ്മർദം കുറയും. മാസത്തിന്റെ പകുതിക്ക് ശേഷം ഊർജസ്വലത അനുഭവപ്പെടും. മാസപ്പകുതിക്ക് ശേഷം തർക്കങ്ങൾ ഒഴിവാക്കുക. അപരിചിതരുമായി അടുപ്പം മാനഹാനി, ധനനഷ്ടം എന്നിവയ്ക്ക് കാരണമാകും. കലാകായിക രംഗത്തുള്ളവർക്ക് ഉയർച്ചയുണ്ടാകും.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)മീനം രാശിയിൽ പൂരോരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി എന്നിവ വരുന്നു. ഇവർക്ക് പത്താംഭാവം പ്രധാനമാണ്. ജോലിസ്ഥലത്ത് ഉത്സാഹത്തോടെ പ്രവർത്തിയ്ക്കും. ശത്രുക്കളെ ജയിക്കാൻ സാധിയ്ക്കും. ജോലിസ്ഥലത്ത് ഉത്തരവാദിത്വം വർദ്ധിയ്ക്കും. ഉദ്യോഗമാറ്റം ലഭിയ്ക്കും. വിദേശയാത്രായോഗമുണ്ടാകും. വിദ്യാർത്ഥികൾക്ക് അലസത ഉപേക്ഷിച്ചാൽ ഉയർച്ചയുണ്ടാകും. ആരോഗ്യകാര്യത്തിൽ, ഭക്ഷണ കാര്യത്തിൽ ശ്രദ്ധ വേണം.
Source link