മഞ്ജു പിള്ളയെന്ന ഡബ്ബിങ് സിങ്കം; വൈറൽ വിഡിയോ | Manju Pillai Dubbing Video
മഞ്ജു പിള്ളയെന്ന ഡബ്ബിങ് സിങ്കം; വൈറൽ വിഡിയോ
മനോരമ ലേഖകൻ
Published: May 14 , 2024 10:01 AM IST
1 minute Read
മഞ്ജു പിള്ള
മഞ്ജു പിള്ളയ്ക്കു പിറന്നാള്‍ ആശംസകൾ നേർന്നുകൊണ്ട് ‘ഫാലിമി’ സിനിമയുടെ സംവിധായകനായ നിതീഷ് സഹദേവ് പങ്കുവച്ച വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഫാലിമിയുടെ ഡബ്ബിങ് വേളയിൽ പകർത്തിയ വിഡിയോ ആണിത്. കഥാപാത്രത്തിന്റെ വികാരങ്ങളത്രയും ഉൾകൊണ്ട് മനോഹരമായി ഡബ്ബ് ചെയ്യുന്ന മഞ്ജുവിനെയാണ് വിഡിയോയിൽ കാണുക.
‘‘ഡബ്ബിങ് സിങ്കം. ജന്മദിനാശംസകൾ ചേച്ചി. ഭയാനകം ബീഭത്സം കരുണം,’’ എന്നാണ് വിഡിയോയുടെ അടിക്കുറിപ്പ്. ‘‘ഡാാാാാാാ ഡയറക്ടറെ’’, എന്നായിരുന്നു വിഡിയോയ്ക്കു മഞ്ജു പിള്ള നൽകിയ മറുപടി. നിരവധിപ്പേരാണ് മഞ്ജു പിള്ളയെ അഭിനന്ദിച്ചെത്തുന്നത്. ഡബ്ബിങ് ചെയ്യുമ്പോഴും അഭിനയിച്ചുകൊണ്ട് ആ രംഗത്തെ പെർഫക്ട് ആക്കുന്ന ചേച്ചിയുടെ കഴിവ് അപാരമാണെന്നാണ് ആരാധകര്‍ പറയുന്നത്.
ബേസിൽ ജോസഫിനെ നായകനാക്കി നിതീഷ് സഹദേവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ഫാലിമി’. മഞ്ജു പിള്ള, ജഗദീഷ് എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ.
English Summary:
Manju Pillai Dubbing Video Goes Viral
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 7icoir6do966fg00j32scoth75 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-manjupillai
Source link