CINEMA

വാണി വിശ്വനാഥിന് 53ാം പിറന്നാൾ; കുറിപ്പുമായി സുരഭി ലക്ഷ്മി

വാണി വിശ്വനാഥിന് 53ാം പിറന്നാൾ; കുറിപ്പുമായി സുരഭി ലക്ഷ്മി | Vani Viswanath Birthday

വാണി വിശ്വനാഥിന് 53ാം പിറന്നാൾ; കുറിപ്പുമായി സുരഭി ലക്ഷ്മി

മനോരമ ലേഖകൻ

Published: May 14 , 2024 09:29 AM IST

1 minute Read

സുരഭി ലക്ഷ്മിക്കൊപ്പം വാണി വിശ്വനാഥ്

മലയാളത്തിന്റെ ആക്‌ഷൻ നായിക വാണി വിശ്വനാഥിന് പിറന്നാൾ ആശംസകളുമായി സുരഭി ലക്ഷ്മി. ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ തനിക്കു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സൗഹൃദത്തിൽ ഒന്നാണ് വാണി വിശ്വനാഥുമായുള്ള സൗഹൃദമെന്ന് സുരഭി പറയുന്നു.

‘‘കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും അത്രമേൽ പ്രിയപ്പെട്ടതാക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട വാണിചേച്ചിക്ക് അൻപത് പിറന്നാളുമ്മകൾ. ഇതുവരെയുള്ള എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സൗഹൃദത്തിൽ ഒന്നാണ് ചേച്ചി. വാണിചേച്ചിയുടെ കൂടെ ‘റൈഫിൾ ക്ലബ്ബി’ൽ 40 ദിവസം എന്റെ എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകി, നേതൃത്വം വഹിക്കുകയും, കുഞ്ഞനുജത്തിയെ പോലെ ചേർത്തു നിർത്തുകയും ചെയ്ത എന്റെ പ്രിയപ്പെട്ട വാണി ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.’’–സുരഭി ലക്ഷ്മിയുടെ വാക്കുകൾ.

ഒരിടവേളയ്ക്കു ശേഷം അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ് വാണി വിശ്വനാഥ്. ‘ആസാദി’ എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമയിലെത്തിയ വാണി വിശ്വനാഥ്, റൈഫിൾ ക്ലബ് എന്ന സിനിമയിലും അഭിനയിച്ചു. ആഷിഖ് അബുവാണ് റൈഫിൾ ക്ലബ് സംവിധാനം ചെയ്യുന്നത്.

English Summary:
Vani Viswanath’s Birthday Celebration

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 47vj81funuqnfcsq82vbad7jvm mo-entertainment-movie-surabhi-lakshmi mo-entertainment-movie-vani-viswanath


Source link

Related Articles

Back to top button