ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ൾ മ​​ട​​ങ്ങി


ജ​​യ്പു​​ർ/​​ബം​​ഗ​​ളൂ​​രു: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ വി​​വി​​ധ ടീ​​മു​​ക​​ൾ​​ക്കൊ​​പ്പ​​മു​​ള്ള ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ൾ സ്വ​​ദേ​​ശ​​ത്തേ​​ക്ക് മ​​ട​​ങ്ങാ​​ൻ തു​​ട​​ങ്ങി. 2024 ഐ​​സി​​സി ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​നു​​ള്ള ഇം​​ഗ്ലീ​​ഷ് ടീ​​മി​​ലു​​ള്ള ക​​ളി​​ക്കാ​​രാ​​ണ് സ്വ​​ദേ​​ശ​​ത്തേ​​ക്ക് മ​​ട​​ങ്ങി​​യ​​ത്. ഇ​​ക്കാ​​ര്യം ഐ​​പി​​എ​​ല്ലി​​ലെ ടീ​​മു​​ക​​ൾ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലൂ​​ടെ അ​​റി​​യി​​ച്ചു. രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ ഓ​​പ്പ​​ണ​​ർ ജോ​​സ് ബ​​ട്‌​ല​​ർ, റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ വി​​ൽ ജാ​​ക്സ്, റീ​​സ് ടോ​​പ്‌​ലി, ​പ​​ഞ്ചാ​​ബ് കിം​​ഗ്സി​​ന്‍റെ ലി​​യാം ലി​​വിം​​ഗ്സ്റ്റ​​ണ്‍ തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് സ്വ​​ദേ​​ശ​​ത്തേ​​ക്ക് മ​​ട​​ങ്ങി​​യ​​ത്. ക​​പ്പ് അ​​ടി​​ക്ക​​ണ​​മെ​​ന്ന ആ​​ശം​​സ നേ​​ർ​​ന്ന​​ശേ​​ഷ​​മാ​​ണ് ബ​​ട്‌​ല​​റി​ന്‍റെ മ​ട​ക്കം. ബ​​ട്‌​ല​റി​ന്‍റെ അ​ഭാ​വം രാ​​ജ​​സ്ഥാ​​ന് ക​​ന​​ത്ത പ്ര​​ഹ​​ര​​മാ​​കും. ഓ​​പ്പ​​ണ​​റാ​​യ ബ​​ട്‌​ല​​ർ 2024 സീ​​സ​​ണി​​ൽ ര​​ണ്ട് സെ​​ഞ്ചു​​റി​​യ​​ട​​ക്കം 359 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു. പ​​രി​​ക്കി​​നെ തു​​ട​​ർ​​ന്ന് ലി​​വിം​​ഗ്സ്റ്റ​​ണ്‍ പ​​ഞ്ചാ​​ബ് ക്യാ​​ന്പി​​ൽ​​നി​​ന്ന് നേ​​ര​​ത്തേ പു​​റ​​ത്തു​​പോ​​യി​​രു​​ന്നു. ചെ​ന്നൈ​യു​ടെ മൊ​യീ​ൻ അ​ലി, പ​ഞ്ചാ​ബി​ന്‍റെ ജോ​ണി ബെ​യ​ർ​സ്റ്റൊ, സാം ​ക​ര​ൺ, കോ​ൽ​ക്ക​ത്ത​യു​ടെ ഫി​ൽ സാ​ൾ​ട്ട് എ​ന്നി​വ​ർ ഈ ​ആ​ഴ്ച മ​ട​ങ്ങും.


Source link

Exit mobile version