ഓ​​ടി​​ച്ചാ​​ടി സ​​ച്ചി​​ൻ ബി​​നു


ഭു​​വ​​നേ​​ശ്വ​​ർ: 27-ാമ​​ത് ദേ​​ശീ​​യ ഫെ​​ഡ​​റേ​​ഷ​​ൻ സീ​​നി​​യ​​ർ അ​​ത്‌ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ര​​ണ്ടാം​​ദി​​നം കേ​​ര​​ള​​ത്തി​​ന്‍റെ അ​​ക്കൗ​​ണ്ടി​​ൽ ആ​​ദ്യ മെ​​ഡ​​ൽ എ​​ത്തി​​ച്ച​​ത് സ​​ച്ചി​​ൻ ബി​​നു. പു​​രു​​ഷ വി​​ഭാ​​ഗം 110 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ സ​​ച്ചി​​ൻ ബി​​നു 14.25 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്ത് വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി. 14.03 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്ത ത​​മി​​ഴ്നാ​​ടി​​ന്‍റെ ആ​​ർ. മ​​ന​​വി​​നാ​​ണ് സ്വ​​ർ​​ണം. ആ​​ദ്യ​​ദി​​നം കേ​​ര​​ള​​ത്തി​​ന് മൂ​​ന്ന് മെ​​ഡ​​ൽ ല​​ഭി​​ച്ചി​​രു​​ന്നു. വ​​നി​​താ 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ കേ​​ര​​ള​​ത്തി​​നാ​​യി വി.​​കെ. ശാ​​ലി​​നി വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി. വ​​നി​​താ ട്രി​​പ്പി​​ൾ​​ജം​​പി​​ൽ എ​​ൻ.​​വി. ഷീ​​ന വെ​​ള്ളി​​യും ഗാ​​യ​​ത്രി ശി​​വ​​കു​​മാ​​ർ വെ​​ങ്ക​​ല​​വും ആ​​ദ്യ​​ദി​​നം കേ​​ര​​ള അ​​ക്കൗ​​ണ്ടി​​ലെ​​ത്തി​​ച്ചു. 13.32 മീ​​റ്റ​​റാ​​ണ് ഷീ​​ന ക്ലി​​യ​​ർ ചെ​​യ്ത​​ത്. 13.08 മീ​​റ്റ​​റോ​​ടെ ഗാ​​യ​​ത്രി വെ​​ങ്ക​​ല​​വും സ്വ​​ന്ത​​മാ​​ക്കി. ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ന്‍റെ അ​​നു​​ഷ​​യ്ക്കാ​​ണ് (13.32) സ്വ​​ർ​​ണം.


Source link

Exit mobile version