ഓടിച്ചാടി സച്ചിൻ ബിനു
ഭുവനേശ്വർ: 27-ാമത് ദേശീയ ഫെഡറേഷൻ സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ രണ്ടാംദിനം കേരളത്തിന്റെ അക്കൗണ്ടിൽ ആദ്യ മെഡൽ എത്തിച്ചത് സച്ചിൻ ബിനു. പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൽ സച്ചിൻ ബിനു 14.25 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലം സ്വന്തമാക്കി. 14.03 സെക്കൻഡിൽ ഫിനിഷ് ചെയ്ത തമിഴ്നാടിന്റെ ആർ. മനവിനാണ് സ്വർണം. ആദ്യദിനം കേരളത്തിന് മൂന്ന് മെഡൽ ലഭിച്ചിരുന്നു. വനിതാ 400 മീറ്റർ ഹർഡിൽസിൽ കേരളത്തിനായി വി.കെ. ശാലിനി വെള്ളി സ്വന്തമാക്കി. വനിതാ ട്രിപ്പിൾജംപിൽ എൻ.വി. ഷീന വെള്ളിയും ഗായത്രി ശിവകുമാർ വെങ്കലവും ആദ്യദിനം കേരള അക്കൗണ്ടിലെത്തിച്ചു. 13.32 മീറ്ററാണ് ഷീന ക്ലിയർ ചെയ്തത്. 13.08 മീറ്ററോടെ ഗായത്രി വെങ്കലവും സ്വന്തമാക്കി. ആന്ധ്രപ്രദേശിന്റെ അനുഷയ്ക്കാണ് (13.32) സ്വർണം.
Source link