ഇ.ഡി മേധാവി ആയേക്കുംതിരുവനന്തപുരം: സംസ്ഥാന സർക്കാർ വഴിമുടക്കാൻ പരമാവധി പരമാവധി ശ്രമിച്ചെങ്കിലും റോഡ്‌സുരക്ഷാ കമ്മിഷണർ യോഗേഷ്‌ഗുപ്തയെ കേന്ദ്രസർക്കാർ ഡി.ജി.പി റാങ്കിലേക്ക് എംപാനൽ ചെയ്തു. ഇതോടെ, ആഗസ്റ്റിൽ ഒഴിവുവരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടർ (ഇ.ഡി) പദവിയിലേക്കടക്കം പരിഗണിച്ചേക്കും. കേരളത്തിൽ ഡി.ജി.പി റാങ്കുണ്ടെങ്കിലും കേന്ദ്രത്തിൽ എ.ഡി.ജി.പി റാങ്കായിരുന്നു.സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ യോഗേഷ് ചില വിജിലൻസ് അന്വേഷണങ്ങൾ തുടങ്ങിയെന്നും അതിന്റെ പേരിൽ യോഗേഷിനെതിരേ വിജിലൻസിന്റെ പ്രാഥമിക അന്വേഷണമുണ്ടെന്നുമാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. ഇത് തള്ളിക്കളഞ്ഞാണ് ഡി.ജി.പി പദവി അനുവദിച്ച് കേന്ദ്രം ഉത്തരവിറക്കിയത്.
Source link
സർക്കാർ എതിർപ്പ് തള്ളി: യോഗേഷിന് കേന്ദ്ര ഡി.ജി.പി പദവി

