കോൽക്കത്ത x ഗുജറാത്ത് മത്സരം മഴയിൽ മുടങ്ങി
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2024 സീസണിൽ ലീഗ് പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പാക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഗുജറാത്ത് ടൈറ്റൻസിന് എതിരായ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചതോടെയാണിത്. മഴയിൽ മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമും പോയിന്റ് പങ്കുവച്ചു. അതോടെ കെകെആറിന് 13 മത്സരങ്ങളിൽ 19 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിന് 12 മത്സരങ്ങളിൽ 16 പോയിന്റാണ്. കോൽക്കത്ത പോയിന്റ് ടേബിളിൽ ആദ്യരണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തപ്പോഴെല്ലാം ചാന്പ്യന്മാരായി (2012, 2014) എന്നതും ശ്രദ്ധേയം. മഴയെത്തുടർന്ന് ടോസ് ചെയ്യാൻപോലും സാധിക്കാതെ മത്സരം ഉപേക്ഷിച്ചതോടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫ് കാണാതെ പുറത്തായി. സീസണിൽ മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിംഗ്സ് ടീമുകൾക്കുശേഷം ഒൗദ്യോഗികമായി പ്ലേ ഓഫ് കാണാതെ പുറത്താകുന്ന മൂന്നാമത് ടീമാണ് ശുഭ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ്.
Source link