CINEMA

നടൻ ചേതനു നേരെ ആൾ‍ക്കൂട്ട ആക്രമണം; മൂക്ക് തകർന്ന അവസ്ഥയിൽ വിഡിയോ പങ്കുവച്ച് താരം

നടൻ ചേതനു നേരെ ആൾ‍ക്കൂട്ട ആക്രമണം; മൂക്ക് തകർന്ന അവസ്ഥയിൽ വിഡിയോ പങ്കുവച്ച് താരം | Kannada actor Chetan Chandra

നടൻ ചേതനു നേരെ ആൾ‍ക്കൂട്ട ആക്രമണം; മൂക്ക് തകർന്ന അവസ്ഥയിൽ വിഡിയോ പങ്കുവച്ച് താരം

മനോരമ ലേഖകൻ

Published: May 13 , 2024 04:24 PM IST

1 minute Read

ചേതൻ ചന്ദ്ര

കന്നഡ നടൻ ചേതൻ ചന്ദ്രയ്ക്കു നേരെ ആൾക്കൂട്ട ആക്രമണം. ഞായറാഴ്ച ബെംഗളൂരു കഗ്ഗലിപുരയിൽ വച്ചാണ് സംഭവം. ആക്രമണത്തിൽ താരത്തിന്റെ മൂക്ക് തകർന്നിട്ടുണ്ട്. ആശുപത്രിയിൽ നിന്നും ചോര നിറഞ്ഞ മുഖവുമായി നിൽക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് ഈ ദാരുണ സംഭവം ചേതൻ പുറംലോകത്തെ അറിയിച്ചത്.

അമ്മയോടൊപ്പം ക്ഷേത്രത്തിൽപ്പോയി മടങ്ങവെ ഇരുപതോളംപേർ വരുന്ന സംഘം നടനെ ആക്രമിക്കുകയായിരുന്നു. മദ്യപിച്ചെത്തിയ ഒരാൾ തങ്ങളെ കൊള്ളയടിക്കാൻ ശ്രമിക്കുകയും കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്തുവെന്ന് നടൻ പറയുന്നു. ഇത് ചോദ്യം ചെയ്തതോടെ 20 പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നെന്നും ആക്രമണത്തിൽ തന്റെ മൂക്ക് തകർന്നെന്നും നടൻ പറയുന്നു.  സ്ത്രീകളും അക്രമ സംഘത്തിലുണ്ടായിരുന്നതായി ചേതൻ വ്യക്തമാക്കി. 

രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തി തന്റെ കാർ സംഘം വീണ്ടും ആക്രമിച്ചെന്നും പൂർണമായി തകർത്തെന്നും നടൻ ആരോപിച്ചു. നടന്റെ പരാതിയിൽ കഗ്ഗലിപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
‘സത്യം ശിവം സുന്ദരം’ എന്ന കന്നഡ സീരിയലിലൂടെ ശ്രദ്ധേയനായ താരം മോഡൽ കൂടിയാണ്.

English Summary:
Kannada actor Chetan Chandra seriously injured in mob attack

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-list 42u1q0vbcfidimc39brk8nhsba mo-entertainment-common-sandalwood


Source link

Related Articles

Back to top button