തെറ്റായ ആംഗിളിൽ നിന്നു ഫോട്ടോ എടുക്കരുത്: പാപ്പരാസികളോട് ജാൻവി കപൂർ

തെറ്റായ ആംഗിളിൽ നിന്നു ഫോട്ടോ എടുക്കരുത്: പാപ്പരാസികളോട് ജാൻവി കപൂർ | Janhvi Kapoor Asks Paparazzi

തെറ്റായ ആംഗിളിൽ നിന്നു ഫോട്ടോ എടുക്കരുത്: പാപ്പരാസികളോട് ജാൻവി കപൂർ

മനോരമ ലേഖകൻ

Published: May 13 , 2024 02:36 PM IST

1 minute Read

രാജ്കുമാർ റാവുവിനൊപ്പം ജാൻവി കപൂർ

തെറ്റായ ആംഗിളില്‍ നിന്ന് തന്റെ ഫോട്ടോയും വിഡിയോയും എടുക്കരുതെന്ന് പാപ്പരാസികളോട് ആവശ്യപ്പെട്ട് ബോളിവുഡ് നടി ജാന്‍വി കപൂർ. മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന് എത്തിയ ജാൻവിയുടെ ചിത്രങ്ങളും വിഡിയോയുമെടുക്കാൻ ചിലർ പിന്നാലെ കൂടുകയായിരുന്നു. സിനിമയ്ക്ക് ഇണങ്ങിയ വസ്ത്രം ധരിച്ചെത്തിയ ജാൻവിയുടെ ഫോട്ടോയും വിഡിയോയും പകർത്താൻ പാപ്പരാസികൾ മത്സരിക്കുകയായിരുന്നു. 

ചിത്രത്തിന്റെ പ്രമോഷന് ഏറെ വ്യത്യസ്തമായ ഒരു ചുവപ്പ് വസ്ത്രം ധരിച്ചാണ് ജാൻവി എത്തിയത്.  ജാൻവി ധരിച്ച ചുവപ്പ് ഗൗണിന്റെ പിന്‍ഭാഗത്തായി ക്രിക്കറ്റ് ബോളുകളുടെ ആകൃതിയിലുള്ള ബട്ടണുകൾ പതിപ്പിച്ചിരുന്നു. കൂടാതെ വസ്ത്രത്തിന് നല്‍കിയ സ്റ്റിച്ചും ബോളിനെ അനുസ്മരിക്കുന്നതാണ്.  ഇതിനിടെയാണ് ഫോട്ടോ എടുക്കുന്ന പാപ്പരാസികളോട് തെറ്റായ ആംഗിളില്‍ നിന്ന് ഫോട്ടോ എടുക്കരുത് എന്ന് താരം ആവശ്യപ്പെട്ടത്.

ക്യാമറ സൂം ചെയ്തും തെറ്റായ ആംഗിളുകൾ പകർത്തിയും നടിമാരുടെ ഗ്ലാമർ ചിത്രങ്ങൾ പകർത്താൻ പാപ്പരാസികൾ ശ്രമിക്കാറുണ്ട്. പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ നടികൾ വിമർശനങ്ങൾക്കു വിധേയമാകുന്നതും ഇത്തരം വിഡിയോകളുടെയും ചിത്രങ്ങളുടെയും പേരിലാണ്. തെറ്റു ചൂണ്ടിക്കാണിച്ച് ഇത്തരം പാപ്പരാസികളെ നിലയ്ക്കു നിർത്താൻ ശ്രമിച്ച ജാൻവിയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തുന്നത്.
രാജ്കുമാര്‍ റാവുവും ജാന്‍വി കപൂറും നായികാനായകന്മാരായെത്തുന്ന ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി.  ക്രിക്കറ്റിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്. 

English Summary:
Janhvi Kapoor Asks Paparazzi To Not Click Her Pictures From Wrong Angle

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-janhvikapoor f3uk329jlig71d4nk9o6qq7b4-list 4cs1cahd9i2163seh19k991a0b mo-entertainment-common-bollywood mo-entertainment-common-bollywoodnews


Source link
Exit mobile version