വോട്ട് ചെയ്യാനായി ദുബായിൽ നിന്നും പറന്നെത്തി; രാജമൗലിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ | SS Rajamouli Vote
വോട്ട് ചെയ്യാനായി ദുബായിൽ നിന്നും പറന്നെത്തി; രാജമൗലിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ
മനോരമ ലേഖകൻ
Published: May 13 , 2024 01:59 PM IST
1 minute Read
എസ്.എസ്. രാജമൗലിയും ഭാര്യയും, അല്ലു അര്‍ജുൻ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ദുബായില്‍ നിന്നും പറന്നിറങ്ങി സംവിധായകന്‍ എസ്.എസ്. രാജമൗലി. വോട്ട് ചെയ്ത ശേഷം ഭാര്യയ്ക്കൊപ്പമുള്ള ചിത്രവും സംവിധായകൻ പങ്കുവച്ചു. . തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമാണ് രാജ്യത്ത് നടക്കുന്നത്. ‘‘ദുബായില്‍ നിന്ന് പറന്നു വന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ പോളിങ് ബൂത്തിലേക്ക് ഓടി, അതിനാലാണ് ക്ഷീണിച്ച പോലെ തോന്നുന്നത്, നിങ്ങള്‍ വോട്ട് ചെയ്‌തോ?”.–എക്‌സ് പോസ്റ്റില്‍ രാജമൗലി കുറിച്ചു.
ദുബായില്‍ മഹേഷ് ബാബു ചിത്രത്തിന്റെ പ്രി പ്രൊഡക്‌ഷന്‍ ജോലികളിലാണ് സംവിധായകന്‍. തിരക്കിനിടയിലും രാജമൗലി വോട്ട് ചെയ്യാനെത്തിയതിനെ പലരും അഭിനന്ദിക്കുന്നുണ്ട്. ഓസ്‌കര്‍ ജേതാവായ സംഗീതസംവിധായകന്‍ എം.എം. കീരവാണി അടക്കം നിരവധി താരങ്ങള്‍ ഇന്ന് വോട്ട് ചെയ്തിട്ടുണ്ട്.
എംഎം കീരവാണി ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ ഒരു പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തി. അല്ലു അര്‍ജുനും ഇതേ പോളിങ് സ്റ്റേഷനിലെത്തി വോട്ട് ചെയ്തു. നടന്‍ ചിരഞ്ജീവിയും ഭാര്യ സുരേഖയ്‌ക്കൊപ്പമെത്തി വോട്ട് ചെയ്തു. ജൂനിയര്‍ എന്‍ടിആര്‍, ചലച്ചിത്ര നിര്‍മാതാവ് തേജ എന്നിവരും വോട്ട് രേഖപ്പെടുത്തി.
English Summary:
SS Rajamouli ‘rushed’ from Dubai to Hyderabad polling booth
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-movie-ss-rajamouli mo-entertainment-movie-alluarjun f3uk329jlig71d4nk9o6qq7b4-list 6jfb1psvndunrr24g0b9q6go5a
Source link