WORLD
ചിപ്പ് നിര്‍മാണ വ്യവസായം; 730 കോടി ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ച് ദക്ഷിണ കൊറിയ

സെമികണ്ടക്ടര്‍ വ്യവസായ രംഗത്തെ മത്സരവും സാമ്പത്തിക വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിനുമായി വന്‍തുക സാമ്പത്തിക പിന്തുണ നല്‍കാന്‍ ദക്ഷിണകൊറിയ. 730 കോടി ഡോളറിന്റെ പാക്കേജാണ് ദക്ഷിണ കൊറിയന്‍ ധനകാര്യ മന്ത്രി ചോയ് സാങ് മോക് ഞായറാഴ്ച പ്രഖ്യാപിച്ചത്. പാക്കേജിന്റെ കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ പുറത്തുവിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ചിപ്പ് മെറ്റീരിയലുകള്‍, ഉപകരണ നിര്‍മാതാക്കള്‍ ഉള്‍പ്പടെ സെമികണ്ടക്ടര്‍ വിതരണ ശൃംഖലയെ മുഴുവനായും ലക്ഷ്യമിട്ടാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. പോളിസി ലോണുകള്‍, സ്വകാര്യ പൊതു ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന പുതിയ ഫണ്ടുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടാം.
Source link