സിഡ്‌നിയിലെ കത്തിയാക്രമണം- വീഡിയോ നീക്കം ചെയ്യണമെന്ന കേസില്‍ എക്‌സിന് ആശ്വാസം


സിഡ്‌നി: ഓര്‍ത്തഡോക്‌സ് ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് ആക്രമിക്കുന്ന വീഡിയോ എക്‌സില്‍ നിന്ന് നീക്കം ചെയ്യണമെന്ന താല്‍കാലിക ഉത്തരവ് പിന്‍വലിച്ച് കോടതി. വിലക്ക് നീട്ടണമെന്ന ഓസ്‌ട്രേലിയന്‍ അധികൃതരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തീരുമാനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് ഫെഡറല്‍ കോടതി ജഡ്ജി ജഫ്രി കെന്നെറ്റ് പറഞ്ഞു. വിഷയത്തില്‍ ബുധനാഴ്ച വാദം കേള്‍ക്കും. ഏപ്രില്‍ 15 തിങ്കളാഴ്ച വൈകീട്ട് സിഡ്നിയിലെ വാക്ക്ലിയിലുള്ള ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ വെച്ചാണ് ബിഷപ് ആക്രമിക്കപ്പെട്ടത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.


Source link

Exit mobile version