അഫ്ഗാൻ പ്രളയം: മരണം 315 പിന്നിട്ടു
കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിൽ കനത്ത മഴയ്ക്കും പ്രളയക്കെടുതിക്കും ശമനമായില്ല. മരിച്ചവരുടെ എണ്ണം 315 ആയെന്നും 1600 ഓളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും അധികൃതർ ഇന്നലെ അറിയിച്ചു. ആയിരക്കണക്കിനു വീടുകൾ തകർന്നതായും മേഖലയിലെ കന്നുകാലികൾ വ്യാപകമായി ചത്തൊടുങ്ങിയതായും താലിബാൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ഭക്ഷണമോ, കുടിക്കാൻ വെള്ളമോ, കിടക്കാൻ പാർപ്പിടമോ, തണുപ്പകറ്റാൻ പുതപ്പുപോലുമോ ഇല്ലാത്ത അവസ്ഥയാണെന്ന് ബാഗ്ലാൻ പ്രവിശ്യയിലെ നാഹ്റിൻ ജില്ലയിൽനിന്നുള്ള മുഹമ്മദ് യാക്കൂബ് പറഞ്ഞു. പ്രളയക്കെടുതിയിൽ വലയുന്ന ജനത്തിന് സഹായമെത്തിക്കണമെന്ന് ഐക്യരാഷ്ട്രസഭയോടും ലോകരാജ്യങ്ങളോടും താലിബാൻ ധനമന്ത്രി ദിൻ മുഹമ്മദ് ഹനീഫ് അഭ്യർഥിച്ചു.
Source link