സുഡാൻ ആശുപത്രിയിൽ ബോംബിംഗ്; രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു

ഖാർത്തൂം: ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിൽ ആശുപത്രിക്കു സമീപമുണ്ടായ ബോംബാക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ നഗരമായ എൽ ഫാഷറിലെ ശിശുരോഗ ആശുപത്രിയിലാണു സംഭവം. സുഡാനിലെ പട്ടാളവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) തമ്മിൽ ഒരു വർഷത്തിലധികമായി പോരാട്ടത്തിലാണ്. പടിഞ്ഞാറൻ സുഡാനിൽ സൈന്യത്തിന്റെ നിയന്ത്രണത്തിൽ തുടരുന്ന പ്രധാന നഗരമാണ് എൽഫാഷർ. ഒരു മാസമായി ആർഎസ്എഫ് നഗരം ഉപരോധിക്കുന്നു. വെള്ളിയാഴ്ച മുതൽ കനത്ത പോരാട്ടം നടക്കുന്നതായാണു റിപ്പോർട്ട്. ആശുപത്രിയിൽ ബോംബിട്ടത് ആരാണെന്നു സ്ഥിരീകരിച്ചിട്ടില്ല. തീവ്രപചിരണ വിഭാഗത്തിന്റെ മേൽക്കൂര തകർന്ന് ചികിത്സയിലിരുന്ന രണ്ടു കുട്ടികൾ കൊല്ലപ്പെടുകയായിരുന്നു.
Source link