ബംഗളൂരു: പ്ലേ ഓഫ് സാധ്യത സജീവമാക്കി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കുതിപ്പ്. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ തുടർച്ചയായ അഞ്ചാം ജയം കുറിച്ച് ആർസിബി. ഡൽഹി ക്യാപ്പിറ്റൽസിനെ 47 റണ്‍സിന് കീഴടക്കിയാണ് ആർസിബി പ്ലേ ഓഫ് സജീവമാക്കിയത്. സ്കോർ: ബംഗളൂരു 187/9 (20). ഡൽഹി 140 (19.1). അക്സർ പട്ടേലാണ് (39 പന്തിൽ 57) ഡൽഹി ഇന്നിംഗ്സിലെ ടോപ് സ്കോറർ. ടോസ് നേടിയ ഡൽഹി ക്യാപ്പിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിലക്കിനെത്തുടർന്ന് ഋഷഭ് പന്ത് മത്സരത്തിൽ ഇറങ്ങിയില്ല. പകരം അക്സർ പട്ടേലാണ് ടീമിനെ നയിച്ചത്. 3.4 ഓവറിൽ 36 റണ്‍സ് എടുക്കുന്നതിനിടെ ആർസിബിയുടെ ഓപ്പണർമാരായ ഡുപ്ലെസിയും (6), വിരാട് കോഹ്ലിയും (27) പുറത്തായി. പിന്നീട് വിൽ ജാക്ക് (41), രജത് പാട്ടിദാർ ( 52), കാമറൂണ്‍ ഗ്രീൻ (32) എന്നിവരുടെ പോരാട്ടത്തിലൂടെ ബംഗളൂരു 187ൽ എത്തി. IPL പോയിന്റ് ടീം, മത്സരം, ജയം, തോൽവി, പോയിന്റ് കോൽക്കത്ത 12 9 3 18 രാജസ്ഥാൻ 12 8 4 16 ചെന്നൈ 13 7 6 14 ഹൈദരാബാദ് 12 7 5 14 ബംഗളൂരു 13 6 7 12 ഡൽഹി 13 6 7 12 ലക്നോ 12 6 6 12 ഗുജറാത്ത് 12 5 7 10 മുംബൈ 13 4 9 8 പഞ്ചാബ് 12 4 8 8
Source link