കൊക്കോയുടെ ആറു മാസം നീണ്ട റിക്കാർഡുകളുടെ പൂക്കാലം അവസാനിച്ചു. വിലക്കയറ്റത്തിന് മൂക്കുകയറിടാൻ അവധി വ്യാപാരത്തിൽ മാർജിൻ മണി ഉയർത്തി. ചൈനയിൽ മാന്ദ്യം, റബർ ഇറക്കുമതി കുറച്ചു. വിയറ്റ്നാമിൽ കുരുമുളകിനു ക്ഷാമം. കൊക്കോ കർഷകർക്കു മനസിൽ ഓർത്തുവയ്ക്കാൻ ഒരു സുവർണകാലം സമ്മാനിച്ച് ഉത്പന്നം പടിയിറങ്ങുകയാണോ? രാജ്യാന്തരതലത്തിലെ ചരക്കുക്ഷാമം സർവകാല റിക്കാർഡ് കുതിപ്പിന് അവസരമൊരുക്കിയതോടെ ആഗോളതലത്തിൽ കൊക്കോയ്ക്ക് പുതുജീവൻ പകർന്ന വർഷമായി 2024 മാറി. ആറു മാസമായി നേട്ടങ്ങളുടെ പൂക്കാലമാണു ചോക്ലേറ്റിന്റെ മാധുര്യം പുരട്ടി കൊക്കോ കർഷകർക്കു വ്യവസായികൾ സമ്മാനിച്ചത്. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ കിലോ 220 രൂപയെ ചുറ്റിപ്പറ്റി നിലകൊണ്ട കൊക്കോ, വർഷാരംഭത്തിൽ 500ലേക്കും പിന്നീട് 1000ലേക്കും ചുവടുവച്ചത് ദക്ഷിണേന്ത്യൻ കർഷകരെ കൊക്കോയിൽ ഭാഗ്യപരീക്ഷണത്തിനു പ്രേരിപ്പിച്ചു. മേയ് ആദ്യം 1070 രൂപ വരെ ഉയർന്ന ഹൈറേഞ്ച് കൊക്കോ ഇരുട്ടിവെളുത്തപ്പോൾ എട്ടുനിലയിൽ പൊട്ടിയത് ഉൾകൊള്ളാനാവാത്ത അവസ്ഥയിലാണ് ഉത്പാദകർ. വാരാന്ത്യം കൊക്കോ വില 650 രൂപയിലേക്ക് ഇടിഞ്ഞു. നാനൂറിലേക്ക് ഉയർന്ന പച്ച കൊക്കോ 200-220ലേക്ക് വാരാവസാനം തളർന്നു. മാർജിൻ മണി ഉയർത്തി ചോക്ലേറ്റ് വ്യവസായികൾ ആഗോളതലത്തിൽ ചരക്കുസംഭരണത്തിൽനിന്നു പിൻവലിഞ്ഞതു വിലത്തകർച്ച രൂക്ഷമാക്കി. ഇതിനിടെ, രാജ്യാന്തര അവധി വ്യാപാരത്തിലെ അനിയന്ത്രിതമായ കൊക്കോയുടെ വിലക്കയറ്റത്തിനു മൂക്കുകയറിടാൻ ഫോർവേഡ് മാർക്കറ്റ്സ് കമ്മീഷൻ മാർജിൻ മണി ഉയർത്തിയത് വിപണിയിലെ സാങ്കേതിക തിരുത്തൽ ശക്തമാക്കി. ഏപ്രിൽ അവസാനം കൊക്കോ റിക്കാർഡ് വിലയിലെത്തിയപ്പോൾ, 12,261 ഡോളറിൽനിന്നുള്ള തിരുത്തലിൽ 10,480ലെ താങ്ങ് നിലനിൽക്കുവോളം കരുത്തു നഷ്ടപ്പെടില്ലെന്ന് ദീപിക ഇതേ കോളത്തിൽ വ്യക്തമാക്കിയതാണ്. മേയ് അവധിവില ആ നിർണായക താങ്ങ് കഴിഞ്ഞദിവസം തകർത്ത് 8240ലേക്ക് ഇടിഞ്ഞങ്കിലും മുൻവാരം സൂചിപ്പിച്ച 8227ലെ സപ്പോർട്ട് നിലനിർത്തി വാരാന്ത്യം 8570 ഡോളറിലാണ്. ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ തിരിച്ചുവരവിൽ കൊക്കോയ്ക്ക് 9456-10,400 ഡോളറിൽ പ്രതിരോധം തലയുയർത്താം. മാർജിൻ മണി ഉയർത്തിയതിനാൽ ഓരോ മുന്നേറ്റത്തിലും ഉൗഹക്കച്ചവടക്കാർ വിൽപ്പനയ്ക്കു മുൻതൂക്കം നൽകും. ഹൈറേഞ്ച് കൊക്കോവിലയ്ക്കു വിദേശത്തെ തകർച്ചയ്ക്കിടെ 840 രൂപയിലെ താങ്ങ് നഷ്ടപ്പെട്ടതിനാൽ ഇനി 550ൽ താങ്ങ് പ്രതീക്ഷിക്കാം. തിരിച്ചുവരവിന് അവസരം ലഭിച്ചാൽ 760-840 വരെ ഉയരും. വിളവെടുപ്പു പുരോഗമിക്കുന്നതിനാൽ വരവുയരും, ചരക്കുനീക്കം നിയന്ത്രിക്കാൻ കർഷകർക്കായാൽ വ്യവസായികൾ നിരക്കുയർത്തും. ചൈന പണപെരുപ്പ ഭീഷണിയിൽ നീങ്ങുന്നതിനാൽ വ്യാവസായികരംഗം അൽപ്പം പരുങ്ങലിലാണ്. അതുകൊണ്ടുതന്നെ ടയർ മേഖല രാജ്യാന്തര വിപണിയിൽനിന്നുള്ള റബർ ഇറക്കുമതിക്ക് ഉത്സാഹം കാണിക്കുന്നില്ല. ഏപ്രിലിൽ ചൈനയുടെ റബർ ഇറക്കുമതിയിൽ 25 ശതമാനം ഇടിവ് സംഭവിച്ചതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചൈന ഏപ്രിലിൽ മൊത്തം 5,23,000 ടണ് ഇറക്കുമതി നടത്തി. 2023 ഏപ്രിലിൽ ഇറക്കുമതി 7,01,000 ടണ്ണായിരുന്നു. താങ്ങില്ലാതെ റബർ ചൈനയിലെ സ്ഥിതി തുടർന്നാൽ രാജ്യാന്തര റബർ വരും മാസങ്ങളിൽ മുന്നേറാൻ ക്ലേശിക്കും. വിലക്കയറ്റസാധ്യതകൾക്ക് മങ്ങലേൽക്കാമെന്നതിനാൽ ഫണ്ടുകൾ അവധി വ്യാപാരത്തിൽ വിൽപ്പനയ്ക്കു മുൻതൂക്കം നൽകാം. ജപ്പാൻ ഒസാക്കയിൽ വാരാവസാനം കിലോ 308 യെന്നിൽ നിലകൊള്ളുന്ന മേയ് അവധി 280ലേക്കു പരീക്ഷണങ്ങൾക്കു മുതിർന്നാൽ ടയർ ലോബി ആഭ്യന്തര ഷീറ്റ് വിലയിടിക്കും. സംസ്ഥാനത്തെ വിപണികളിൽ നാലാം ഗ്രേഡ് ഷീറ്റ് 18,000 രൂപയിലും അഞ്ചാം ഗ്രേഡ് 17,800ലുമാണ്. വിയറ്റ്നാമിൽ കുരുമുളകുക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണു കയറ്റുമതിക്കാർ. ആവശ്യാനുസരണം ആഭ്യന്തര ചരക്ക് ലഭിക്കാതെ വന്നതോടെ അവർ ഇറക്കുമതിയിലേക്കു തിരിഞ്ഞു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിച്ചിരുന്ന വിയറ്റ്നാമിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ, ഉത്തരേന്ത്യൻ ഉത്സവവേളയിൽ വിപണി തിളച്ചുമറിയും. കൊച്ചിയിൽ ഗാർബിൾഡ് മുളക് 60,000 രൂപ വരെ ഉയർന്ന് ഇടപാടുകൾ നടന്നു. അണ്ഗാർബിൾഡ് 57,900 രൂപയിലാണ്. ജാതിക്കയും ജാതിപത്രിയും ശേഖരിക്കാൻ വ്യവസായികൾ രംഗത്തിറങ്ങി. കറിമസാല നിർമാതാക്കളും ചില ഒൗഷധ വ്യവസായികളും വിപണിയിലുണ്ടെങ്കിലും അവർ വിലയുയർത്തിയില്ല. ജൂണിൽ മഴയ്ക്കു മുന്നേ സംഭരണം നടത്തിയാൽ ഉണക്കു കൂടിയ ചരക്ക് കരുതൽ ശേഖരത്തിൽ എത്തിക്കാനാകുമെന്നാണ് ഉത്തരേന്ത്യൻ വാങ്ങലുകാരുടെ വിലയിരുത്തൽ.

Source link