WORLD

എവറസ്റ്റിനു മുകളിൽ 29-ാം തവണ


കാ​​​ഠ്മ​​​ണ്ഡു: നേ​​​പ്പാ​​​ളു​​​കാ​​​ര​​​ൻ കാ​​​മി റി​​​ത ഷെ​​​ർ​​​പ്പ 29-ാം ത​​​വ​​​ണ​​​യും എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി സ്വ​​​ന്തം റി​​​ക്കാ​​​ർ​​​ഡ് തി​​​രു​​​ത്തി. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ കൊ​​​ടു​​​മു​​​ടി ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ത​​​വ​​​ണ കീ​​​ഴ​​​ട​​​ക്കി​​​യ​​​തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് ഈ ​​​അ​​​ന്പ​​​ത്തി​​​നാ​​​ലു​​​കാ​​​ര​​​ന്‍റെ പേ​​​രി​​​ലാ​​​ണ്. നേ​​​പ്പാ​​​ളി​​​ലെ സീ​​​നി​​​യ​​​ർ ഗൈ​​​ഡാ​​​യ ഇ​​​ദ്ദേ​​​ഹം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 7.25ന് 28​ ​​അം​​​ഗ സം​​​ഘ​​​ത്തി​​​നൊ​​​പ്പ​​​മാ​​​ണ് എ​​​വ​​​റ​​​സ്റ്റി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​ത്. നേ​​​പ്പാ​​​ളി​​​ലെ മ​​​റ്റൊ​​​രു ഗൈ​​​ഡാ​​​യ പ​​​സാം​​​ഗ് ദ​​​വാ ഷെ​​​ർ​​​പ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 27-ാം ത​​​വ​​​ണ​​​യും എ​​​വ​​​റ​​​സ്റ്റി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. പ​​​ക്ഷേ അ​​​ദ്ദേ​​​ഹം ഈ ​​​സീ​​​സ​​​ണി​​​ൽ മ​​​ല​​​കയ​​​റു​​​ന്നു​​​ണ്ടോ എ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല.


Source link

Related Articles

Back to top button