CINEMA

‘തീപ്പൊരി ഐറ്റം’; ഹൈ വോൾട്ടേജ് ആക്‌ഷനുമായി മമ്മൂട്ടി; ടർബോ ട്രെയിലർ

‘തീപ്പൊരി ഐറ്റം’; ഹൈ വോൾട്ടേജ് ആക്‌ഷനുമായി മമ്മൂട്ടി; ടർബോ ട്രെയിലർ | Turbo Trailer

‘തീപ്പൊരി ഐറ്റം’; ഹൈ വോൾട്ടേജ് ആക്‌ഷനുമായി മമ്മൂട്ടി; ടർബോ ട്രെയിലർ

മനോരമ ലേഖകൻ

Published: May 12 , 2024 09:16 PM IST

1 minute Read

ഒരിടവേളയ്ക്കു ശേഷം മാസ് ഹീറോയായി മമ്മൂട്ടി എത്തുന്ന ആക്‌ഷൻ എന്റർടെയ്നർ ‘ടർബോ’ ട്രെയിലർ എത്തി. അതിഗംഭീര ആക്‌ഷൻ രംഗങ്ങൾകൊണ്ട് സമ്പുഷ്ടമാണ് ട്രെയിലർ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ മാസ് ആക്‌ഷൻ കോമഡി ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ്.ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. 

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മേയ് 23ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മധുരരാജയ്ക്കു ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ്.

വിഷ്ണു ശർമ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ക്രിസ്റ്റോ സേവ്യർ ആണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും മമ്മൂട്ടിക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിലെ ആക്‌ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. ഒരു മലയാള സിനിമയ്ക്കു വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് അപൂർമായൊരു കാഴ്ചയാണ്. 
ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ–ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ്–ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.

English Summary:
Watch Turbo Trailer

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews d6q5gpgsqg1cbblf7rsc2o1b8 mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-common-teasertrailer


Source link

Related Articles

Back to top button