‘സബൈന അച്ഛനൊപ്പം വളർന്നു’; മകൾക്കൊപ്പം ശ്രീവൽസന്റെ പിറന്നാൾ ആഘോഷമാക്കി ശ്വേത മേനോൻ
‘അച്ഛനൊപ്പം വളർന്നു’; മകളുടെ പിറന്നാൾ ആഘോഷമാക്കി ശ്വേത മേനോൻ | Shwetha Menon Daughter
‘സബൈന അച്ഛനൊപ്പം വളർന്നു’; മകൾക്കൊപ്പം ശ്രീവൽസന്റെ പിറന്നാൾ ആഘോഷമാക്കി ശ്വേത മേനോൻ
മനോരമ ലേഖകൻ
Published: May 12 , 2024 11:55 AM IST
Updated: May 12, 2024 12:08 PM IST
1 minute Read
മകൾ സബൈനയ്‌ക്കൊപ്പം ഭർത്താവ് ശ്രീവൽസന്റെ പിറന്നാൾ ആഘോഷമാക്കി ശ്വേത മേനോൻ. അച്ഛന്റെ ജന്മദിനത്തിന് കേക്ക് മുറിച്ചു കഴിക്കുന്ന സബൈനയുടെ ഒരു ചെറു ദൃശ്യം ശ്വേതാ മേനോൻ പ്രേക്ഷകർക്കായി പങ്കുവച്ചു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ശ്രീവൽസന് ആശംസകളുമായി എത്തുന്നത്. മകൾ അച്ഛനൊപ്പം വളർന്നുവെന്നും സബൈനയ്ക്ക് എല്ലാ അനുഗ്രഹങ്ങളും നേരുന്നുവെന്നും ഇവർ പറയുന്നു.
സബൈനയുടെ ജനനം സിനിമയിലൂടെയായിരുന്നുവെങ്കിലും പിന്നീട് മകളെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും ശ്വേത മാറ്റി നിർത്തി. കുഞ്ഞായിരിക്കുമ്പോൾ ചില പൊതുപരിപാടികൾക്കും, ടിവി ഷോകൾക്കും ശ്വേത മകൾക്കൊപ്പം പങ്കെടുത്തിരുന്നു.
അതിനു ശേഷം വളർന്നു വരുന്ന മകളെ ശ്വേത ക്യാമറയുടെ മുന്നിൽ നിന്നും ഏതാണ്ട് മുഴുവനായും മാറ്റിനിർത്തി.
സബൈനയ്ക്ക് ഈ വർഷം 12ാം പിറന്നാളാണ്. ശ്രീവത്സന്റെ പിറന്നാൾ കേക്ക് മുറിക്കുന്ന വിഡിയോയിൽ അച്ഛനൊപ്പം ഏതാണ്ട് ഉയരമുള്ള സബൈനയെ കാണാം. പക്ഷേ ഇവിടെയും ശ്വേത മകളുടെ സ്വകാര്യത മാനിച്ച് മുഖം പൂർണമായും വ്യക്തമാക്കിയിട്ടില്ല.
2011ലാണ് ശ്രീവത്സൻ മേനോനെ ശ്വേത വിവാഹം കഴിക്കുന്നത്. 2012ൽ ഇവർക്കു കുഞ്ഞ് ജനിച്ചു.
English Summary:
Shwetha Menon’s daughter birthday celebration
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-shwetha-menon mo-entertainment-common-malayalammovienews 5mc9h8l6qptv0u7cno06qgtrgr f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link