WORLD
മന്ത്രി ഗണേഷ്കുമാർ ജക്കാർത്തയിൽ മലയാളികളുമായി കൂടിക്കാഴ്ച നടത്തി
ജക്കാർത്ത: ഇന്തോനേഷ്യയിൽ സന്ദർശനത്തിനെത്തിയ ഗതാഗത മന്ത്രി ഗണേഷ്കുമാർ ജക്കാർത്തയിൽ മലയാളികളുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ ഗതാഗത രംഗത്ത് അടുത്ത ആറു മാസത്തിനുള്ളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. ജക്കാർത്തയിലെ ഹോട്ടൽ മൂലിയായിൽ ഇന്തോനേഷ്യലെ പ്രമുഖ മലയാളി സംരംഭകനായ എൻ.ജി. ബിജുവിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ കേരള സമാജം ഇന്തോനേഷ്യ പ്രസിഡന്റും ലോക കേരളസഭ അംഗവുമായ ബെന്നി വാഴപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.
Source link