SPORTS
പന്തിനു വിലക്ക്
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ സ്ലോ ഓവർ റേറ്റിന്റെ പേരിൽ ഡൽഹി ക്യാപ്പിറ്റൽസ് നായകൻ ഋഷഭ് പന്തിന് ഒരു മത്സരത്തിൽ വിലക്ക്. ഡൽഹി ക്യാപ്പിറ്റൽസിന് തിരിച്ചടിയായിരിക്കുകയാണ് പന്തിന്റെ വിലക്ക്. ഇതോടെ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ നടക്കുന്ന നിർണായക മത്സരം പന്തിന് നഷ്ടമാകും. നിലവിൽ ഐപിഎൽ പട്ടികയിൽ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഡൽഹി. സീസണിൽ മൂന്നാം മത്സരത്തിലും കുറ്റം ആവർത്തിക്കപ്പെട്ടതോടെയാണ് പന്തിന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരവിലക്കും ലഭിച്ചത്.
Source link