പാരീസ്: പിഎസ്ജി വിടുന്നതായി കിലിയൻ എംബപ്പെ പ്രഖ്യാപിച്ചതിനു പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോണ്‍ നടത്തിയ പ്രസ്താവന ശ്രദ്ധിക്കപ്പെട്ടു. പാരീസ് ഒളിന്പിക്സിൽ ഫ്രഞ്ച് ടീമിനുവേണ്ടി കളിക്കാൻ റയൽ മാഡ്രിഡ് കിലിയൻ എംബപ്പെയെ അനുവദിക്കണം എന്നതായിരുന്നു മാക്രോണിന്റെ പ്രസ്താവന. പിഎസ്ജി വിടുന്നു എന്നതല്ലാതെ, ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് എംബപ്പെ പ്രഖ്യാപിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയം. അതേസമയം, റയൽ മാഡ്രിഡിലേക്ക് എംബപ്പെ ചേക്കേറുമെന്നാണ് ഫുട്ബോൾ ലോകം വിശ്വസിക്കുന്നത്.
Source link