മുംബൈ മിന്നി
കോൽക്കത്ത: ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം എന്ന അവസ്ഥയിൽ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിന് ഇറങ്ങിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് മുംബൈ ഇന്ത്യൻസിന്റെ വക തിരിച്ചടി. മഴയെത്തുടർന്ന് 16 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി. 10 റൺസിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു കോൽക്കത്ത മത്സരത്തിലേക്ക് തിരിച്ചെത്തിയത്. കോൽക്കത്തയ്ക്കു വേണ്ടി വെങ്കിടേഷ് അയ്യർ (21 പന്തിൽ 42) ടോപ് സ്കോറർ ആയി. നിതീഷ് റാണ (23 പന്തിൽ 33), ആന്ദ്രേ റസൽ (14 പന്തിൽ 24), റിങ്കു സിംഗ് (12 പന്തിൽ 20) എന്നിവരും കെകെആറിനായി ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു. മുംബൈക്കു വേണ്ടി ജസ്പ്രീത് ബുംറയും പിയൂഷ് ചൗളയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Source link