പാർലമെന്‍റ് പിരിച്ചുവിട്ടു; കുവൈറ്റിൽ രാഷ്‌ട്രീയ പ്രതിസന്ധി


കു​വൈ​ത്ത് സി​റ്റി: കു​വൈ​റ്റി​ൽ ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടു​കൊ​ണ്ട് ഭ​ര​ണാ​ധി​കാ​രി​യാ​യ ഷെ​യ്ഖ് മി​ഷാ​ൽ അ​ൽ സാ​ബാ ഉ​ത്ത​ര​വി​റ​ക്കി. പാ​ർ​ല​മെ​ന്‍റി​ന്‍റെ ആ​ദ്യ​സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച ചേ​രാ​നി​രി​ക്കേ​യാ​ണ് കു​വൈ​റ്റി​നെ രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ഷെ​യ്ഖ് മി​ഷാ​ലും അ​ദ്ദേ​ഹം നി​യ​മി​ക്കു​ന്ന മ​ന്ത്രി​സ​ഭ​യും പാ​ർ​ല​മെ​ന്‍റി​ന്‍റെ ചി​ല അ​ധി​കാ​ര​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും. ഭ​ര​ണ​ഘ​ട​ന​യി​ലെ ചി​ല വ​കു​പ്പു​ക​ൾ റ​ദ്ദാ​ക്കി​യെ​ന്നും ഷെ​യ്ഖ് അ​റി​യി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് അ​ഴി​മ​തി പ​ട​രു​ക​യാ​ണെ​ന്നും സു​ര​ക്ഷ, സാ​ന്പ​ത്തി​കം, നീ​തി വ​കു​പ്പു​ക​ള​ട​ക്കം എ​ല്ലാ​വി​ധ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ​യും അ​ഴി​മ​തി ബാ​ധി​ച്ചു​വെ​ന്നും ഷെ​യ്ഖ് മി​ഷാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എ​ൺ​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ഷെ​യ്ഖ് അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത ശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഏ​പ്രി​ലി​ൽ ന​ട​ന്ന​ത്. ചി​ല രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ സ​ർ​ക്കാ​രി​ൽ പ​ങ്കു​ചേ​രാ​ൻ വി​സ​മ്മ​തി​ച്ചി​രു​ന്നു.


Source link

Exit mobile version