വാഷിങ്ടൺ: അമേരിക്ക നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് ഇസ്രയേൽ ഗാസയിൽ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം ലംഘിച്ചിട്ടുണ്ടാകാമെന്ന് യു.എസ്. എന്നാൽ ഇത് സംബന്ധിച്ച പൂർണവിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് യു.എസ്. സ്റ്റേറ്റ് ഡിപാർട്മെന്റ് വെള്ളിയാഴ്ച് യു.എസ്. കോൺഗ്രസിന് മുമ്പിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.ഇസ്രയേൽ ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങൾക്ക് കഴിഞ്ഞ വർഷം മുതൽ യു.എസ്. നൽകിയ ആയുധങ്ങൾ ഏത് വിധത്തിൽ ഉപയോഗിക്കുന്നുവെന്ന് നിരീക്ഷിക്കാൻ വേണ്ടി വൈറ്റ് ഹൗസ് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
Source link