ലോകം നിശബ്ദമായ നിമിഷം: ക്വയറ്റ് പ്ലേസ് 3 ട്രെയിലർ | A Quiet Place: Day One | Official Trailer 2
ലോകം നിശബ്ദമായ നിമിഷം: ക്വയറ്റ് പ്ലേസ് 3 ട്രെയിലർ
മനോരമ ലേഖകൻ
Published: May 11 , 2024 10:08 AM IST
1 minute Read
ട്രെയിലറില്‍ നിന്നും
ഹോളിവുഡിലെ ശ്രദ്ധേയമായ ഹൊറർ ത്രില്ലർ ഫ്രാഞ്ചൈസി എ ക്വയറ്റ് പ്ലേസ് സിനിമയുടെ മൂന്നാം ഭാഗം വരുന്നു. ചിത്രത്തിന്റെ സ്പിൻ ഓഫ് പ്രീക്വൽ ആണ് എ ക്വയറ്റ് പ്ലേസ്: ഡേ വൺ എന്നു േപരിട്ടിരിക്കുന്ന ഈ ചിത്രം. ലുപിറ്റ ന്യോങ്കൊ, ജിമൊൻ ഹൊൻസു, ജോസഫ് ക്വിൻ, അലക്സ് വോൾഫ് എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. സിനിമയുടെ പുതിയ ട്രെയിലർ എത്തി.
ഇതിൽ ജിമൊൻ ഹൊൻസുവിന്റെ കഥാപാത്രം ക്വയറ്റ് പ്ലേസ് രണ്ടാം ഭാഗത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നിക്കൊളാസ് കേജിനെ നായകനാക്കി ‘പിഗ്’ എന്ന ചിത്രമൊരുക്കിയ മൈക്കൽ സർണോസ്കിയാണ് മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സര്‍ണോസ്കിയുടേതു തന്നെ.
ചിത്രം ജൂൺ 28ന് തിയറ്ററുകളിലെത്തും. പാരമൗണ്ട് പിക്ചേഴ്സ് ആണ് വിതരണം.
ജോൺ ക്രസിൻസ്കി തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2018ൽ തിയറ്ററുകളിലെത്തിയ ചിത്രമാണ് എ ക്വയറ്റ് പ്ലേസ്. 17 മില്യൻ ബജറ്റിൽ പുറത്തിറങ്ങിയ ചിത്രം ബോക്സ്ഓഫിസിൽ നിന്നും വാരിയത് 341 മില്യനാണ്.
2021ൽ റിലീസ് ചെയ്ത സിനിമയുടെ രണ്ടാം ഭാഗവും ബോക്സ് ഓഫിസിൽ വലിയ വിജയമായിരുന്നു. ജോൺ തന്നെയായിരുന്നു രണ്ടാം ഭാഗവും സംവിധാനം ചെയ്തത്.
English Summary:
Watch A Quiet Place 3 Day One Trailer
7rmhshc601rd4u1rlqhkve1umi-list 221u1ahlqua8h1irujb7lp155b mo-entertainment-common-hollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer
Source link