വാഴ്സൊ: പോളണ്ടിൽ നടക്കുന്ന റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ഗ്രാൻഡ് ചെസ് ടൂർണമെന്റിന്റെ ആറാം റൗണ്ടിൽ ലോക ഒന്നാം നന്പറായ നോർവെയുടെ മാഗ്നസ് കാൾസനെ സമനിലയിൽ തളച്ച് ഇന്ത്യയുടെ ഡി. ഗുകേഷ്. ലോക ചെസ് ചാന്പ്യൻഷിപ്പ് ചലഞ്ചറാണ് ഗുകേഷ്. ആറ് റൗണ്ട് പൂർത്തിയായപ്പോൾ എട്ട് പോയിന്റുമായി കാൾസനാണ് ഒന്നാമത്. ഏഴ് പോയിന്റ് വീതമുള്ള കിറിൽ ഷെവ്ചെങ്കോ, ആർ. പ്രജ്ഞാനന്ദ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ആറ് പോയിന്റുള്ള ഗുകേഷ് ആറാമതാണ്.
Source link