കൊച്ചി: കൊച്ചി മെട്രോയുടെ ടിക്കറ്റും യാത്രാ പാസുമെല്ലാം ഇനി ഗൂഗിള്‍ വാലറ്റ് വഴിയും ലഭ്യം. ഗൂഗിളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഇതു സാധ്യമാക്കിയത്. കൊച്ചി ആസ്ഥാനമായ പ്രുഡന്റ് ടെക്നോളജീസാണ് കൊച്ചി മെട്രോയ്ക്ക് ഇതിനുള്ള സാങ്കേതിക പിന്തുണയും സഹായങ്ങളും നല്‍കുന്നത്. പുതിയ സേവനത്തോടെ ഡിജിറ്റല്‍ ടിക്കറ്റിംഗ് രംഗത്ത് കൊച്ചി മെട്രോ ഒരു പടികൂടി മുന്നിലെത്തി. നഗര ഗതാഗതരംഗത്തെ ഡിജിറ്റല്‍ ചുവടുവയ്പുകളില്‍ നിര്‍ണായക നാഴികക്കല്ലാണ് ഗൂഗിള്‍ വാലറ്റില്‍ കൊച്ചി മെട്രോ ടിക്കറ്റ് ലഭ്യമാക്കിയതിലൂടെ പിന്നിട്ടിരിക്കുന്നതെന്ന് കൊച്ചി മെട്രോ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. വിപ്ലവകരമായ ഡിജിറ്റല്‍ അനുഭവം കൊച്ചി മെട്രോ യാത്രക്കാര്‍ക്കു ലഭ്യമാക്കുന്നതില്‍ നിര്‍ണായക ചുവടുവയ്പാണ് ഈ സഹകരണമെന്ന് പ്രൂഡന്റ് ടെക്നോളജീസ് ഡയറക്ടര്‍ ജീജോ ജോര്‍ജ് പറഞ്ഞു. ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലാണ് ഗൂഗിള്‍ വാലറ്റ് ലഭ്യമായിട്ടുള്ളത്.

Source link