വീടു മാറിയ പോലീസ് സൈനികനെ വധിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വീടുമാറിക്കയറിയ പോലീസ് വ്യോമസേനാംഗത്തെ വെടിവച്ചുകൊന്നു. ഫ്ലോറിഡയിലെ ഒക്ലൂസ കൗണ്ടിയിൽ മൂന്നിനുണ്ടായ സംഭവത്തിൽ ഇരുപത്തിമൂന്നുകാരനായ റോജർ ഫോർട്ട്സൺ ആണു കൊല്ലപ്പെട്ടത്. ആയുധധാരി ഒരു വീട്ടിൽ പ്രശ്നമുണ്ടാക്കുന്നുവെന്ന അറിയിപ്പു ലഭിച്ചതിനെത്തുടർന്നാണ് പോലീസെത്തിയത്. എന്നാൽ വീട് മാറിപ്പോയി. റോജർ ഫോർട്സൺ ഈസമയം തന്റെ ഗേൾഫ്രണ്ടുമായി വീഡിയോ ചാറ്റിംഗിലായിരുന്നു. സംഭവത്തിന്റെ ഏതാണ്ടെല്ലാ രംഗങ്ങളും ഗേൾഫ്രണ്ട് ചാറ്റിംഗിൽ കണ്ടു. വാതിലിൽ തട്ടുന്ന ശബ്ദം കേട്ട് റോജർ ആദ്യം ചെന്നു നോക്കുകയും തുടർന്ന് ലൈസൻസുള്ള തോക്കെടുക്കുകയും ചെയ്തു. ഈ സമയം അതിക്രമിച്ചുകയറിയ പോലീസ് ഇദ്ദേഹത്തിനു നേർക്കു വെടിയുതിർക്കുകയായിരുന്നു.
Source link