ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എഞ്ചിന്‍ തിങ്കളാഴ്ച എത്തിയേക്കും; ഗൂഗിളിന് വെല്ലുവിളിയാവുമോ? 


ഓപ്പണ്‍ എഐയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള സെര്‍ച്ച് സേവനം തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സെര്‍ച്ച് എഞ്ചിന്‍ രംഗത്തെ പ്രധാനിയായ ഗൂഗിളിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എഞ്ചിന്റെ വരവ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓപ്പണ്‍ എഐയുടെ സെര്‍ച്ചുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് തിങ്കളാഴ്ച സെര്‍ച്ച് സേവനം പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ കമ്പനി ഇത് സ്ഥിരീകരിച്ചിട്ടില്ല.


Source link

Exit mobile version