അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി. ഹൈദരാബാദ് സ്വദേശിയും വിസ്കോൺസിനിലെ കൊൺകൊർഡിയ യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ഡിഗ്രി വിദ്യാർഥിയുമായ രുപേഷ് ചന്ദ്ര ചിന്താകിന്ദിയെ(25)യെയാണ് ഒരാഴ്ചയായി കാണാതായത്. കഴിഞ്ഞ രണ്ടിനാണ് രുപേഷിനെ കാണാതായത്. ബന്ധുക്കളുടെ പരാതിപ്രകാരം വിഷയത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ഇടപെടുകയും ഷിക്കാഗോ പോലീസ് തെരച്ചിൽ വ്യാപകമാക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ കാണാതാകുന്നതും കൊല്ലപ്പെടുന്നതും വ്യാപകമാകുന്നതിനിടെയാണ് രുപേഷിന്റെ തിരോധാനം.
Source link