ജിദ്ദ: സൗദി സ്മാഷ് ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മനിക ബത്രയുടെ അട്ടിമറിയാത്രയ്ക്കു അവസാനം. ക്വാർട്ടറിൽ ലോക അഞ്ചാംനന്പർ താരം ജപ്പാന്റെ ഹിന ഹയാറ്റയയോട് 39-ാം റാങ്കുകാരിയായ ബത്ര 7-11, 11-6, 11-4, 13-11, 11-2ന് തോറ്റു. ലോക 14-ാം റാങ്ക് നിന മിറ്റൽഹാമിനെ 11-6, 11-9, 11-7ന് തോൽപ്പിച്ചാണ് ബത്ര ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. ഡബ്ല്യുടിടി (വേൾഡ് ടേബിൾ ടെന്നീസ്) യുടെ ഒരു പ്രധാന ടൂർണമെന്റിന്റെ ക്വാർട്ടറിലെത്തുന്ന ആദ്യ വനിതാ താരമാണു ബത്ര. രണ്ടാം റൗണ്ടിൽ ലോക രണ്ടാം നന്പർ ചൈനയുടെ വാങ് മന്യുവിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം അട്ടിമറി പ്രകടനത്തിനു തുടക്കമിട്ടത്.
Source link